Entertainment

തനിക്ക് നല്ല പ്രായം ഉണ്ടെന്നും വിവാഹം കഴിക്കാതെ നിൽകുമ്പോൾ ബന്ധുക്കൾ അടക്കം ഉള്ളവർ മകളെ കറവപശു ആകുക ആണോന്ന് ചോദിച്ചിട്ടുണ്ട്..ആളുകളുടെ ഹൃദയത്തിൽ ഇടം നേടി നിൽക്കുന്ന പാവം കുട്ടി -സൂര്യ ആർ മേനോൻ

“ഒരു യൂണിഫോം രണ്ടു വർഷം വരെ ഉപയോഗിച്ചിട്ടുണ്ട് കാശ് ഇല്ലാത്തതിനാൽ” ബിഗ്‌ബോസ് താരം സൂര്യയുടെ വേദന നിറഞ്ഞ ബാല്യം കെട്ട് വേദനയോടെ പ്രേക്ഷകർ.


ബിഗ് ബോസിൽ ഒന്ന് രണ്ടു ദിവസം കൊണ്ട് ആളുകളുടെ ഹൃദയത്തിൽ ഇടം നേടി നിൽക്കുന്ന പാവം കുട്ടി ആണ് സൂര്യ ആർ മേനോൻ. ഒരുപാട് വേദനകളും മനസ്സിൽ അടക്കി ബിഗ്‌ബോസിന്റെ പടി കടന്ന് വന്ന ആളാണ് സൂര്യ . ഐശ്വര്യ റായ് യുടെ മുഖചായ ഉള്ള പെൺകുട്ടി എന്നാണ് സൂര്യയെ ആരാധകരുടെ ഇടയിൽ അറിയപ്പെടുന്നത്. കേരളത്തിലെ ആദ്യത്തെ ഡിജെ കൂടി ആണ് സൂര്യ. ആളുകൾ ഏറെ പ്രതീക്ഷയോടെ സ്വീകരിച്ച താരം പക്ഷെ വികാരങ്ങൾക്ക് അടിമപ്പെട്ടു പോയിരിക്കയാണ്‌.പെട്ടന്ന് കരയുന്ന ഒരാൾ ആണ് സൂര്യ.

കൂടെയുളളവരെല്ലാം ഉയർന്നു വരാൻ ഉപദേശം നൽകുമ്പോഴും ചില ഓർമകളിൽ തളർന്നു പോകുന്നു സൂര്യ.കഴിഞ്ഞ ദിവസം ബിഗ്‌ബോസ് നൽകിയ ഒരു ടാസ്കിൽ തന്റെ ജീവിതം സൂര്യ തുറന്ന് പറഞ്ഞിരുന്നു.കെട്ടിരുന്ന ഓരോരുത്തർക്കും ഒരു തുള്ളി കണ്ണുനീരിന്റെ നനവോടെ മാത്രം കേട്ടിരിക്കാൻ കഴിയുന്ന ഒരു ജീവിത കഥ ആയിരുന്നു സൂര്യ പറഞ്ഞത്.സഹമത്സരാർഥികളുടെ കണ്ണുകളെ ഇറനണിയിച്ചാണ് താരം വേദിയിൽ നിന്ന് ഇറങ്ങിയത്.

പണം ഇല്ലാത്തത് കൊണ്ട് താൻ ഒരുപാട് ബുദ്ധിമുട്ട് നേരിട്ടുണ്ട് എന്നും. അതുകൊണ്ട് തന്റെ ബാല്യം ദുരിതം നിറഞ്ഞത് ആയിരുന്നു എന്നും ഒക്കെ സൂര്യ പറഞ്ഞിരുന്നു. കാണുമ്പോൾ തനിക്ക് പ്രായം ഒരുപാട് തോന്നില്ല എങ്കിലും തനിക്ക് നല്ല പ്രായം ഉണ്ടെന്നും വിവാഹം കഴിക്കാതെ നിൽകുമ്പോൾ ബന്ധുക്കൾ അടക്കം ഉള്ളവർ മകളെ കറവപശു ആകുക ആണോന്ന് ചോദിച്ചിട്ടുണ്ട് എന്നും താരം മനസ്സ് തുറന്നു.

താൻ ഒരു യൂണിഫോം രണ്ടു വർഷം വരെ ഉപയോഗിച്ചിട്ടുണ്ട് കാശ് ഇല്ലാത്തതിനാൽ എന്നും, ഇടുന്ന ഡ്രസ്സ്‌ പോലും മറ്റുള്ളവരുടെ ആണ് എന്നും ഒക്കെ താരം വികാരദീന ആയി പറഞ്ഞിരുന്നു.ഒരിക്കൽ സ്കൂളിൽ കാശ് ഇല്ലാത്ത കുട്ടി ആയിരുന്നതിന്റെ പേരിൽ കള്ളി എന്ന് വരെ മുദ്ര കുത്തപെട്ടു എന്നും, താൻ ചെയ്യാത്ത മോഷണകുറ്റം മറ്റുള്ളവർ കാശില്ലാത്തത് കൊണ്ട് തന്റെ മേൽ വച്ചു എന്നും ഒക്കെ സൂര്യ പറഞ്ഞു. വേദിയിൽ നിന്ന് ഇറങ്ങും മുൻപ് ആളുകൾക്ക് ആത്മവിശ്വാസം നൽകുന്ന ഒരു വാക്ക് പറയാനും താരം മറന്നില്ല. “പക്ഷെ ഞാൻ തോറ്റു കൊടുത്തില്ല, തോൽക്കാൻ എനിക്ക് മനസ്സ് ഇല്ലായിരുന്നു എന്നാണ് ” സൂര്യ പറഞ്ഞത്.

Most Popular

To Top