ഞാൻ വീട്ടിൽ മക്കളെ പോലും എടാ എന്ന് വിളിക്കില്ല….. ”
എന്തിനാണ് ഇങ്ങനെ ചീത്ത വിളിക്കുന്നത്? ബിഗ്ബോസ് ഹൗസിൽ ഭാഗ്യലക്ഷ്മി പറഞ്ഞത് കെട്ട് അമ്പരന്ന് പ്രേക്ഷകർ
ബിഗ്ബോസ് സീസൺ 3 തുടങ്ങിയപ്പോൾ കൂടുതൽ ഉയർന്നു കേട്ട പേരാണ് ഭാഗ്യലക്ഷ്മി. താരം ബിഗ്ബോസിൽ എത്തിയപ്പോൾ മുതൽ കാഴ്ച വയ്ക്കുന്നത് മികച്ച പ്രകടനം ആണ് താനും. ആരാധകർ ഒരുപാട് പ്രതീക്ഷ വയ്ക്കുന്നത് ഒരു മത്സരാർധി കൂടി ആണ് ഭാഗ്യലക്ഷ്മി.ഡബിങ് ആർട്ടിസ്റ്റ് ആയി തിളങ്ങിയ താരം കുറച്ച് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. ശോഭനയുടെ മുഖം ആയി തന്റെ ശബ്ദം ഇണങ്ങും എന്ന് താരം തന്നെ പറഞ്ഞിട്ടുണ്ട്.
അടുത്ത കാലത്ത് കുറച്ച് പ്രേശ്നങ്ങളിൽ പെട്ടിരുന്നു ഭാഗ്യലക്ഷ്മി. പക്ഷെ ഒരു വിമർശനത്തിലും വിവാദത്തിലും തളരാതെ നിന്ന് പൊരുതുന്ന ഒരാൾ കൂടി ആണ് താരം. അടുത്ത കാലത്ത് യൂട്യൂബർ അപമാനിച്ചതിനെ തുടർന്ന് ഉണ്ടായ പ്രേശ്നങ്ങളും കേസും ഒക്കെ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വലിയ വാർത്ത ആയിരുന്നു. ഈ സംഭവത്തിന് പ്രതികരിച്ചതിന്റെ പേരിൽ ജയിലിൽ പോകാനും താൻ തയ്യാർ ആണ് എന്ന് ഭാഗ്യലക്ഷ്മി തുറന്ന് പറഞ്ഞിരുന്നു.യൂട്യൂബറേ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത്തായിരുന്നു ഭാഗ്യലക്ഷ്മിയുടെ മേൽ ഉള്ള കുറ്റം.
എന്നാൽ ഇപ്പോൾ ബിഗ്ബോസ് ഹൗസിൽ താരം പറഞ്ഞ വാക്കുകൾ ആണ് ട്രോളൻമാറ് ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ സഹമത്സരാർദ്ധിയോട് ഭാഗ്യലക്ഷ്മി പറഞ്ഞ വാക്കുകൾ ആണ് ട്രോൾ ആയിരിക്കുന്നത്. “ഞാൻ വീട്ടിൽ മക്കളെ പോലും എടാ എന്ന് വിളിക്കില്ല….. ”
എന്തിനാണ് ഇങ്ങനെ ചീത്ത വിളിക്കുന്നത്?” എന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്. ഈ വാക്കുകളും ഒപ്പം യൂട്യൂബറെ വിളിച്ച തെറിയും കൂടി ചേർത്ത് വീഡിയോ ഉണ്ടാക്കി സോഷ്യൽ മീഡിയയിൽ ട്രോളന്മാർ കൊണ്ടാടുക ആണ്. ഒരുപക്ഷെ ബിഗ്ബോസ് സീസൺ 3 ലെ ആദ്യത്തെ ട്രോൾ ഇതായിരിക്കും.
