Entertainment

തിരിച്ചു ഇറങ്ങുമ്പോൾ പിരിയുമോ എന്ന പേടി ഉണ്ട്.ബിഗ്‌ബോസ് താരം സജ്‌ന പറയുന്നു.

ബിഗ് ബോസ് മലയാളത്തിൽ ആദ്യമായിട്ടാണ് ദമ്പതികൾ മത്സരിക്കാൻ എത്തിയത്.വൈൽഡ് കാർഡ് എൻട്രിയിൽ കൂടി എത്തിയ സജ്‌നയും ഫിറോസും ആണ് അവർ.കഴിഞ്ഞ സീസണിൽ ഒരു വീട്ടിൽ നിന്ന് ഉള്ള ഒറ്റ മത്സരർഥി ആയി എത്തിയത് അഭിരാമി സുരേഷും അമൃത സുരേഷും ആയിരുന്നു. അവർക്ക് ശേഷം ആണ് ഇപ്പോൾ ഇങ്ങനെ ഒരു എൻട്രി. ടെലിവിഷൻ മേഖലയിൽ മികച്ച ഒരു അവതാരകൻ ആണ് ഫിറോസ്. ഇവരുടെ വിശേഷങ്ങൾ അറിയാം.

21 വർഷമായി കലാജീവിതത്തിൽ നിറസാന്നിധ്യം ആണ് ഫിറോസ്. ക്യാമറക്ക് മുൻപിലും പിന്നിലും ഫിറോസിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. പ്രേക്ഷകർക്ക് ഏറെ സുപരിചിതൻ ആണ് താരം . ഏഷ്യാനെറ്റ് തന്നെ ആയിരുന്നു ഫിറോസിന്റെ അരങ്ങേറ്റത്തിന് തുടക്കം കുറിച്ചത്. ഏഷ്യാനറ്റ് പ്ലസ്സിന്റെ തുടക്കത്തിൽ ഡേഞ്ചറസ് ബോയ്സ് എന്ന പരിപാടിയിൽ നിറസാന്നിധ്യം ആയിരുന്നു ഫിറോസ്. .

തുടർന്ന് ‘തില്ലാന തില്ലാന’ എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി തന്റെ സാന്നിധ്യം അറിയിച്ചു ഫിറോസ്, ആ പരിപാടിയുടെ വിജയ് ആയിരുന്നു ഫിറോസ്. നല്ല ഒരു ഡാൻസർ ആണ് ഫിറോസ്. സിനിമയിലും തന്റെ സാന്നിധ്യം തെളിയിച്ചിട്ടുണ്ട് താരം.

താരോത്സവം എന്ന പരിപാടി വഴി ആണ്
ഫിറോസ് സിനിമയിൽ ചേക്കേറുന്നത്. മമ്മൂട്ടി ചിത്രം ‘ഫേസ് റ്റു ഫേസ്’, ഒരു കന്നട ചിത്രം എന്നിവയിലും ഫിറോസ് തന്റെ കഴിവ് തെളിയിച്ചു .


എല്ലാ ഭാഷകളിലെയും ബിഗ് ബോസ് ആരാധകർ ആണ് തങ്ങൾ എന്ന് ഫിറോസും സജ്ജനയും ആദ്യ ദിവസം തന്നെ മോഹൻലാലിനോട് വെളിപ്പെടുത്തി. ബിഗ് ബോസ് വീട്ടിലെത്തിയാല്‍ നിങ്ങള്‍ തമ്മില്‍ വഴക്ക് ഉണ്ടാക്കുമോ എന്ന് ലാലേട്ടൻ രസകരം ആയ ചോദ്യം ചോദിച്ചപോൾ. അതിന് രസകരമായ മറുപടിയാണ് ഫിറോസ്- സജ്‌നദമ്പതികൾ പറഞ്ഞത്

“. ഇപ്പോള്‍ ഞങ്ങള്‍ നല്ല സ്‌നേഹത്തിലാണ്. ഇനി തിരിച്ച് ഇറങ്ങുമ്പോള്‍ രണ്ട് പേരും രണ്ട് വഴിക്ക് ആകുമോ എന്ന സംശയം ഉണ്ടെന്നുമാണ് സജ്‌ന പറഞ്ഞത്.

Most Popular

To Top