Entertainment

ആണ്‍കുട്ടികളുടെ കൂടെയാണ് എറ്റവും കൂടുതല്‍ കളിച്ചിരുന്നത്;മനസ് തുറന്ന് ഭാഗ്യലക്ഷ്മി.

“ഒരു പെണ്ണിന്‌റെ സ്വഭാവം കുറച്ച് കുറവാ. കളിക്കുന്നതും ബോയ്‌സിന്‌റെ കൂടെയായിരുന്നു. ആണ്‍കുട്ടികളുടെ കൂടെയാണ് എറ്റവും കൂടുതല്‍ കളിച്ചിരുന്നത് ” ഇഷ്ട്ടം ആൺ സൗഹൃദങ്ങൾ മനസ് തുറന്ന് ഭാഗ്യലക്ഷ്മി.

ബിഗ് ബോഗ് സീസണ്‍ 3 യിൽ മല്‍സാര്‍ത്ഥിയായി എത്തിയ താരമാണ് ഭാഗ്യലക്ഷ്മി. ശോഭനയുടെ ഒട്ടുമിക്ക ചിത്രങ്ങളിലെയും ശബ്ദം ആയി മാറിയ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയേ അറിയാത്ത ആരും ഉണ്ടാകില്ല. ഒരു സ്ട്രോങ്ങ്‌ മത്സരർഥി ആകും താരം എന്ന് ഉറപ്പാണ്.” ബിഗ് ബോസ് തനിക്ക് ഭയങ്കരമായ ഒരു അനുഭവം തന്നെയായിരിക്കുമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു” . 4000ത്തിലധികം സിനിമകളിൽ നടിയുടെ ശബ്ദം ഉണ്ട്.

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി മികച്ച പ്രകടനം കാഴ്ചവച്ച താരം നടിയായി വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രേ അഭിനയിച്ചിട്ടുള്ളു. സിനിമയില്‍ അഭിനയിക്കാതിരുന്നതിന്‌റെ കാരണം കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞിരുന്നു.
വാക്കുകൾ ഇങ്ങനെ….”അന്നത്തെ കാലത്ത് സിനിമ എന്ന് പറയുന്നത് ചിലര്‍ക്ക് മാത്രം വിധിക്കപ്പെട്ട ഒരു മേഖലയായിരുന്നു. അതായത് അതിനൊരു പ്രത്യേക രീതി, അഭിനയത്തിന് ഒരു പ്രത്യേക അതിഭാവുകത്വമൊക്കെ ഉണ്ടായിരുന്നില്ലേ. അത് കുറെയുണ്ടായിരുന്നു. അപ്പോ ഞാന്‍ നോക്കുമ്പോ എനിക്കൊക്കെ അങ്ങനെ വരുന്നില്ല. അപ്പോ ഈ പാട്ടിലൊക്കെ ഇവരൊക്കെ അഭിനയിക്കുമ്പോ ഞാന്‍ വിചാരിക്കും ഇത് എങ്ങനെയാ ഇങ്ങനെയൊക്കെ അഭിനയിക്കാന്‍ പറ്റണേ. എനിക്കത് സാധിക്കില്ല. പൊതുവെ കുട്ടിക്കാലം മുതല്‍ എനിക്ക് തോന്നുന്നു. വളരെ ഒറ്റയ്ക്ക് ജീവിച്ചുവളര്‍ന്നത് കൊണ്ട് ഉളളില് എവിടെയോ ഒരാണ്‍കുട്ടിയുടെ സ്വഭാവം ഉണ്ട്. നടത്തത്തിലും പെരുമാറ്റത്തിലും ഒരാളോട് സംസാരിക്കുന്നതിലൊക്കെ എന്താടാ എന്നൊരു ഭാവം. ഒരു പെണ്ണിന്‌റെ സ്വഭാവം കുറച്ച് കുറവാ. കളിക്കുന്നതും ബോയ്‌സിന്‌റെ കൂടെയായിരുന്നു. ആണ്‍കുട്ടികളുടെ കൂടെയാണ് എറ്റവും കൂടുതല്‍ കളിച്ചിരുന്നത്. സൈക്കിള്‍ ഓട്ടാന്‍ പഠിപ്പിക്കുന്നതൊക്കെ ആണ്‍കുട്ടികളായിരുന്നു. ഒരിക്കലും പെണ്‍കുട്ടികള്‍ ഫ്രണ്ട്‌സായിട്ട് ഇരുന്നിട്ടേയില്ല. വളരെ ഇഷ്ടമായിരുന്നു ആണ്‍കുട്ടികളെ. ഇന്നും അതേ.പെണുങ്ങളേക്കാള്‍ ആണുങ്ങളാണ് സുഹൃത്തുക്കള്‍ കൂടുതല്‍.

അപ്പോ ഡാന്‍സൊക്കെ പഠിക്കാന്‍ പറയുമ്പോ എനിക്ക് എന്ത് ചെയ്താലും ഡാന്‍സ് വരില്ല. അപ്പോ ഞാന്‍ പറയും പാട്ട് പഠിക്കാന്‍ വേണമെങ്കില്‍ പറഞ്ഞോളൂ. വല്യമ്മയോട് പറയുമായിരുന്നു. പക്ഷേ ഡാന്‍സ് കളിക്കാന്‍ പറയരുത്. ഒരു നളിനം എന്ന് പറയില്ലെ? അത് ഇല്ലായിരുന്നു. അപ്പോ എനിക്ക് തോന്നി എന്നെ കൊണ്ട് അഭിനയിക്കാന്‍ കൊളളില്ല. ഒരു സിനിമ ഡബ്ബ് ചെയതാല്‍ പോലും ഞാന്‍ പറയും അത് പോയി കാണല്ലെ, ഞാന്‍ മഹാബോറായിട്ട് ഡബ്ബ് ചെയ്തിട്ടുണ്ടെന്ന് പറയും.

ചിലപ്പോ വോയിസ് മാറ്റി ചെയ്യാനായിട്ട് ഒരു ശ്രമമൊക്കെ നടത്തിയിട്ടുണ്ടാവും. ചില ആര്‍ട്ടിസ്റ്റുകള്‍ക്ക് എന്റെ വോയിസ് ആപ്റ്റല്ലായിരിക്കാം. പക്ഷേ ഡയറക്ടേഴ്‌സ് ചില നിവൃത്തിക്കേട് കൊണ്ട് വേറെ ആള് വേണ്ടെന്ന് വെച്ച് ഒകെ ചെയ്യിപ്പിച്ചിട്ടുണ്ടാവും. എനിക്ക് സ്‌റ്റേറ്റ് അവാര്‍ഡ് കിട്ടിയ ഒരു സിനിമ, ആ സിനിമയ്ക്ക് അവാര്‍ഡ് കിട്ടിയപ്പോ ഞാന്‍ ഒരു നിമിഷം ആലോചിച്ചു, എന്തിനാണ് എനിക്ക് ഈ പടത്തില്‍ അവാര്‍ഡ് തന്നതെന്ന്.

ഇതില് എനിക്ക് അവാഡ് തരാന്‍ മാത്രം ഞാന്‍ ഒന്നും ഡബ്ബ് ചെയ്തില്ലല്ലോ എന്ന് തോന്നി. അങ്ങനെ ഞാന്‍ വിമര്‍ശിക്കുന്ന ഒരാളാണ്. ഡബ്ബ് ചെയ്യുമ്പോള്‍ നമുക്ക് അറിയാന്‍ കഴിയും ഇത് നല്ലതാണോ ചീത്തയാണോ എന്ന കാര്യം. അതേസമയം നമ്മള് വിചാരിക്കും ഇത് തീര്‍ച്ചയായും ശ്രദ്ധിക്കപ്പെടാന്‍ സാധ്യതയുളള കഥാപാത്രമാണ്. ഇതിന് അവാര്‍ഡ് കിട്ടാന്‍ സാധ്യതയുളള കഥാപാത്രമാണ്. പക്ഷേ അതിനൊന്നും കിട്ടുകയുമില്ല. അങ്ങനെ ഞാന്‍ എന്നെ തന്നെ വിമര്‍ശിക്കുന്ന ഒരാളാണ്. അപ്പോ എനിക്ക് തോന്നി നമ്മള് ഒരിക്കലും അഭിനയിക്കാന്‍ പാടില്ല. നമ്മള്ക്ക് പറ്റാത്തൊരു പണി അതിന്‌റെ പിന്നാലെ നടന്നിട്ട് ഇന്‍ഡസ്ട്രിയെ കുറ്റം പറയുന്നതില് ഒരു അര്‍ത്ഥവും ഇല്ല. ഇപ്പോള്‍ ആക്ടിംഗ് എന്ന പറയുന്നത് വളരെ ഈസിയല്ലേ ഇപ്പോ എന്തുകൊണ്ട് അഭിനയിക്കുന്നു എന്ന് ചോദിച്ചാല്‍ അതാണ് ഒരു കാര്യം, ഭാഗ്യലക്ഷ്മി പറഞ്ഞു.”

Most Popular

To Top