Entertainment

എനിക്ക് ഇവിടെ നിന്ന് പോയാൽ മതി ഇല്ലെങ്കിൽ എന്റെ ശവം നാളെ ഇവിടെ കിടക്കും .. ബിഗ്‌ബോസ് ഹൗസിൽ കരച്ചിൽ അടക്കാൻ കഴിയാതെ സജ്ജ്‌ന.

ബിഗ്‌ബോസ് ഹൗസിൽ കരച്ചിൽ അടക്കാൻ കഴിയാതെ സജ്ജ്‌ന.

ബിഗ്‌ബോസ് തുടങ്ങി കുറച്ച് ദിവസം ആയപ്പോൾ തന്നെ അതിവികാരനിമിഷങ്ങൾ ആണ് ബിഗ്‌ബോസ് വീട്ടിൽ അരങ്ങേറി കൊണ്ടിരിക്കുന്നത്. വന്നു ഒരു ദിവസം കഴിഞ്ഞപ്പോൾ തന്നെ ആദ്യം ബിഗ്‌ബോസ് ഹൗസിൽ കരഞ്ഞത് സൂര്യ ആയിരുന്നു. പിന്നീട് ഒരുപാട് പേര് ബിഗ്‌ബോസിൽ കരച്ചിൽ മെമ്പോടി ആക്കി മാറ്റി. അതിൽ ശ്രേദ്ധേയമായത്ത് ഏറെ വികാരദീനയായി കരഞ്ഞ ഡിമ്പലിന്റെ കരച്ചിൽ ആയിരുന്നു. അതിന് പുറകെ ആണ് ഇപ്പോൾ വൈൽഡ് കാർഡ് എൻട്രിയിൽ കൂടി ബിഗ്‌ബോസിൽ എത്തിയ സജ്ജ്‌നയുടെ കരച്ചിൽ.

ഭർത്താവായ ഫിറോസിന് ഒപ്പം ആണ് സജ്ജ്‌ന ബിഗ്‌ബോസിൽ എത്തിയത്.രണ്ടുപേരും ഒറ്റ മത്സരർഥി ആയി ആണ് ബിഗ്‌ബോസ് ഹൗസിൽ എത്തിയത്. കഴിഞ്ഞ ദിവസം ഭാഗ്യലക്ഷ്മിയും ആയി സൗഹൃദസംഭാഷണം നടത്തുക ആയിരുന്നു ഫിറോസ്. അതിനിടിയൽ ആണ് ഫിറോസ് ഭാഗ്യലക്ഷ്മിയോട് പറയുന്നത്. എന്റെ കൈയ്യിൽ ഭാഗ്യലക്ഷ്മി ചേച്ചിയുടെ ഒരു ബോംബ് ഉണ്ട് എന്ന്.ഇത് കേട്ടതും ഭാഗ്യലക്ഷ്മിക്ക് അത്രക്ക് ഇഷ്ട്ടം ആയില്ല. ഉടനെ തന്നെ ആ കാര്യത്തിന് ചുട്ട മറുപടി നൽകി ഭാഗ്യലക്ഷ്മി. എന്നെ ഇമോഷണൽ ബ്ലാക്ക് മെയിൽ ചെയ്യാൻ കഴിയില്ല എന്നും, എന്റെ കാര്യങ്ങൾ ഒക്കെ ചോദിക്കാൻ ഫിറോസ് എന്റെ ആരാണ് എന്നും ഒക്കെ ആയിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി.

അതിനുശേഷം ഫിറോസും സജ്നയും മാറി ഇരുന്നു സംസാരിക്കുക ആയിരുന്നു. ആ നിമിഷം ആയിരുന്നു തന്റെ സങ്കടം പിടിച്ചു വയ്ക്കാൻ കഴിയാതെ സജ്‌ന പൊട്ടി കരഞ്ഞത്. നമ്മുക്ക് വീട്ടിൽ പോകാം ഇക്ക, എല്ലാരും ഇക്കയെ പേടിയാണ്, ഇക്ക എന്ത് ചെയ്താലും എന്റെ പേരും അതിൽ വരും.എല്ലാരും നമ്മളെ ഒറ്റപെടുത്തുവാണ് എന്നൊക്കെ പറഞ്ഞാണ് സജ്‌ന കരഞ്ഞത്. ഞാൻ കരയരുത് എന്ന് ആഗ്രഹിച്ചിരുന്നു എന്നും എന്നാൽ എല്ലാം പിടിച്ചു വയ്ക്കുന്നതിന് ഒരു പരിധി ഉണ്ട് എന്നും കരഞ്ഞു കൊണ്ട് പറയുന്നുണ്ട് സജ്‌ന.

അതിനുശേഷം തനിക്ക് ഒരു പിണക്കവും സജ്‌നയോട് ഇല്ല എന്ന് പറഞ്ഞു ഭാഗ്യലക്ഷ്മി സജ്ജനയെ കെട്ടിപിടിക്കുന്നുണ്ട്. എന്നാൽ ഇക്കയുടെ മനസ്സിൽ ഒന്നും ഇല്ല എന്നൊക്കെ സജ്‌ന പറയുനുണ്ട്. എനിക്ക് ഇവിടെ നിന്ന് പോയാൽ മതി ഇല്ലെങ്കിൽ എന്റെ ശവം നാളെ ഇവിടെ കിടക്കും എന്നും സജ്ജ്‌ന വേദയോടെ പറയുന്നുണ്ട്.ഈ ഒരു ചെറിയ കാര്യത്തിന് വേണ്ടി കളയാൻ ഉള്ളത് ആണോ ഈ വിലയേറിയ ജീവിതം എന്ന് ഭാഗ്യലക്ഷമി പറയുന്നുണ്ട്.

Most Popular

To Top