Entertainment

ബിഗ്ബോസ് ഹൗസ് വീണ്ടും ഒരു പോർകളം ആയി.

കഴിഞ്ഞ ദിവസം ഡിംപൽ കൂട്ടുകാരിയുടെ പേരിൽ ടാറ്റു ചെയ്തിരുന്ന വിഷയവും യൂണിഫോം വിഷയവും ഉന്നയിച്ചു വൈൽഡ് കാർഡ് എൻട്രിയിൽ കൂടി ബിഗ്ഹൗസിൽ എത്തിയ മിഷേൽ രംഗത്ത് വന്നിരുന്നു. മീഷേൽ ഡിമ്പലിനെ എതിരെ ഉയർത്തിയത് രൂക്ഷ വിമർശനങ്ങൾ ആയിരുന്നു .ഡിംപൽ കള്ളം പറയുക ആണ് ആളുകളുടെ സഹതാപം നേടാൻ വേണ്ടി എന്നായിരുന്നു മിഷേലിന്റെ വാദം. ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ഒരു പെൺകുട്ടിയുടെ യൂണിഫോം ഇങ്ങനെ ഇപ്പോൾ ഉപയോഗിക്കാൻ കഴിയുമെന്ന് ചോദിച്ചു പ്രതികരണം തുടങ്ങി. അതിനെ തുടർന്ന് ഡിംപൽ പൊട്ടി തെറിച്ചു. ഒപ്പം പൊട്ടി കരഞ്ഞു.

വലിയ പ്രശ്നങ്ങൾ ആയിരുന്നു ഇന്നലെ ബിഗ്‌ബോസ് ഹൗസിൽ നടന്നത്. നിങ്ങൾക്ക് ഒക്കെ സത്യം പറഞ്ഞാൽ മനസിലാകില്ല അവൾക്ക് ജൂലിനെ കുറിച്ച് പറയാൻ എന്ത് അർഹത ഉണ്ട് എന്നൊക്കെ പറഞ്ഞു മീഷേലിനെ കുറിച്ച് പറഞ്ഞിരിഞ്ഞു ഡിമ്പൽ. അവളെ കുറിച്ച് ഞാൻ പറഞ്ഞാൽ ആളുകൾ അവളെ തുപ്പും എന്നാണ് മിഷേലിനെ കുറിച്ച് ഡിംപൽ പറഞ്ഞത്. പക്ഷെ താൻ അത്‌ ചെയ്യില്ല എന്നും അങ്ങനെ ആണ് എങ്കിൽ ഞാനും അവളും തമ്മിൽ എന്താണ് വ്യത്യാസം എന്നാണ് ഡിംപൽ പറയുന്നത്. എല്ലാരും ഡിംപാലിനെ ഒരുപാട് സമാധാനിപ്പിച്ചു എങ്കിലും ഓർത്തു ഓർത്തു പൊട്ടി കരയുക ആയിരുന്നു ഡിംപൽ.

 

എന്നാൽ പിറ്റേന്ന് ഇതിനെക്കുറിച്ചു ലക്ഷ്മി ജയനോട് സംസാരിക്കുക ആയിരുന്നു മീഷേൽ ആ സമയത്ത് ഡിംപൽ മുറിയിലേക്ക് കയറി വന്നു. ഇവർ സംസാരിക്കുന്ന വിഷയം കേട്ടപ്പോൾ ഡിമ്പൽ മീഷേലിനോട് പൊട്ടിത്തെറിക്കുക ആയിരുന്നു ചെയ്തത്. തന്റെ നിലപാടിൽ തന്നെ ഉറച്ചു നിന്ന് മീഷേൽ വീണ്ടും ഡിംപലിനെ കുറ്റപ്പെടുത്തി സംസാരിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ ” ഒന്ന് പൊടി ” എന്ന് പറഞ്ഞു ഡിംപൽ മീഷേലിന്റെ വാദങ്ങളെ ഒക്കെ തള്ളി കളയുക ആണ് ഉണ്ടായത്.പിന്നീട് ഇരുവരും തമ്മിൽ വലിയ വാക്ക് തർക്കങ്ങൾ ഉണ്ടായിരുന്നു. പിന്നീട് നിന്നെയും നിന്റെ പുറത്തുള്ളവരെയും ഒക്കെ ഞാൻ സത്യം കാണിച്ചു താരം എന്ന് ഡിംപൽ പറഞ്ഞിരുന്നു.എന്റെ കൈയ്യിൽ തെളിവ് ഉണ്ട് എന്ന് മീഷേൽ പറയുമ്പോൾ നിന്റെ കൈയ്യിലെ തെളിവ് തലയിലേക്ക് എടുത്തു ഇടാൻ ആണ് ഡിമ്പൽ പറഞ്ഞത്.

Most Popular

To Top