Entertainment

ആളുകൾ കാത്തിരുന്ന ആദ്യത്തെ എലിമിനേഷൻ എത്തി ബിഗ്‌ബോസിൽ

ലോകത്തിന് കഥ അറിയാതെ ഒരാഴ്ച അവർ ബിഗ്‌ബോസ് വീട്ടിൽ കഴിയുക ആണ്. ഇതിനിടിയിൽ ആകെ കാണുന്നത് അവതാരകൻ മോഹൻലാലിനെ മാത്രം ആണ്. പുറം ലോകത്തെ കുറിച്ച് അറിയില്ല എങ്കിലും ദി ഷോ മസ്റ്റ് ഗോ ഓൺ ആണ്.


ബിഗ്‌ബോസ് ഒരാഴ്ച പിന്നിടുമ്പോൾ ആളുകൾ ഒക്കെ ആകാംഷയോടെ കാത്തിരുന്ന എലിമിനേഷൻ നോമിനേഷൻ നടന്നു കഴിഞ്ഞു. ഏറ്റവും കൂടുതൽ ആളുകൾ വോട്ട് ചെയ്തത് ഋതു മന്ത്രയുടെ പേര് ആയിരുന്നു. ഡിംപലും, ഫിറോസും, ഭാഗ്യലക്ഷ്മിയും ഒക്കെ ലിസ്റ്റിൽ ഉണ്ട്.


പലരും സ്ട്രോങ്ങ്‌ ആയിട്ടുള്ള മത്സരർഥികളെ പുറത്തക്കാൻ ഉള്ള അവസരം ആയി ആണ് ഇതിനെ കണ്ടത്.

ഫിറോസ് ഒരു സ്ട്രോങ്ങ്‌ മത്സരർഥി ആണ് എന്ന് ഉറപ്പായ ചിലർ ആയിരുന്നു ഫിറോസിന്റെ പേര് പറഞ്ഞത്.മണിക്കുട്ടൻ അടക്കം ഉള്ളവർ ഫിറോസിനെ ഭയക്കാൻ തുടങ്ങി എന്നതാണ് സത്യം.എലിമിനേഷനിൽ ഫിറോസിന്റെ പേര് പറയാൻ മണിക്കുട്ടൻ കാരണം ആയി പറഞ്ഞത്, പണ്ടേതോ മാഗസിനിൽ വായിച്ച തന്നെ കുറിച്ചുള്ള ഒരു ഗോസിപ്പിനെ കുറിച്ച് ഫിറോസ് ഇവിടെ വച്ചു ചോദിച്ചു എന്നും അത്‌ തന്റെ ഇമേജിനെ ബാധിക്കാൻ ഉള്ള കാരണം ആയി എന്നും ആയിരുന്നു.

ഫിറോസ് ആയി നേരത്തെ മുതലേ തനിക്ക് പരിചയം ഉണ്ട് എന്നും അന്നൊന്നും ചോദിധിക്കാതെ ഈ പരിപാടിയിൽ വച്ചു ചോദിച്ചതോടെ ഫിറോസിനോട് ഉള്ള എല്ലാ ബഹുമാനവും പോയി എന്നും ആയിരുന്നു.എന്നാൽ അഡോണി പറഞ്ഞത് ഭാഗ്യലക്ഷ്മിയുടെ പേര് ആയിരുന്നു. അതിനു കാരണം ആയി പറഞ്ഞത് ഒരു ക്യാപറ്റൻ എന്നാൽ ക്യാമൻഡ് മാത്രം ചെയ്യുന്ന ആൾ ആയിരിക്കരുത് എന്നായിരുന്നു. ഏറ്റവും കൂടുതൽ പേര് പറഞ്ഞത് ഋതു മന്ത്രയുടെ പേര് ആയിരുന്നു.

Most Popular

To Top