Entertainment

“അവളെ കുറിച്ച് ഞാൻ പറഞ്ഞാൽ ആളുകൾ അവളെ തുപ്പും” മിഷേലിനെ കുറിച്ച് ഡിംപൽ

ബിഗ്‌ബോസ് സീസൺ 3 തുടങ്ങി ഒരാഴ്ച കഴിഞ്ഞു.
സൈക്കോളജിസ്റ്റും ഫാഷന്‍ സ്റ്റൈലിസ്റ്റുമായ ഡിംപല്‍ ഭാല്‍ ഏറെ പ്രേക്ഷകശ്രെദ്ധ നേടുന്നുണ്ട്.പണ്ട് സൂര്യ ടിവി നടത്തിയ ബിഗ്‌ബോസ് സമാന പരിപാടി ആയിരുന്നു മലയാളി ഹൗസ്. അതിലെ ഒരു മത്സരർഥി ആയിരുന്നു ഡിംപലിന്റെ സഹോദരി തിങ്കൾ. ഒരു സ്ട്രോങ്ങ്‌ മത്സരർഥി ആണ് താരം.
തന്റെ സ്വന്തം കാര്യത്തിൽ എല്ലാം വ്യക്തമായ നിലപാട് ഉള്ള ആൾ ആണ് ഡിംപല്‍.

കഴിഞ്ഞ ദിവസം ഒരു ടാസ്ക് ബിഗ്‌ബോസ് നൽകിയിരുന്നു, അതിൽ തന്റെ ബല്യത്തിൽ നഷ്ട്ടം ആയ സൗഹൃദത്തെ കുറിച്ച് വാചാല ആയിരുന്നു ഡിംപല്‍. അകാലത്തിൽ പൊലിഞ്ഞു പോയ തന്റെ കൂട്ടുകാരിയെ കുറിച്ചുള്ള വാർത്തകൾ പറയുമ്പോൾ ഡിംപലിനു വാക്കുകൾ ഇടാറുണ്ടുണ്ടായിരുന്നു.കണ്ണുനീരോട് ആയിരുന്നു വാക്കുകൾ മുഴുവപ്പിച്ചത്.

താൻ കട്ടപ്പനായിൽ പഠിക്കുമ്പോൾ സ്വന്തം കൂട്ടുകാരിയുടെ മരണം നേരിൽ കാണണ്ടി വന്ന ദുരവസ്ഥ ആയിരുന്നു ഡിംപൽ പങ്കുവച്ചത്. തന്റെ മടിയിൽ കിടന്നായിരുന്നു പ്രിയപ്പെട്ട കൂട്ടുകാരിയുടെ ജീവൻ വേർപെട്ടത് എന്നും താരം പറഞ്ഞു.അവസാനം ആയി തന്നെ കെട്ടിപിടിച്ചോട്ടെ എന്ന് ചോദിച്ചിരുന്നു എന്നും ആ സ്പര്ശനം ഇപ്പോഴും തന്റെ ശരീരത്തിൽ ഉണ്ട് എന്നും ഡിംപല്‍ പറഞ്ഞു.

ജൂലിൻ എന്നായിരുന്നു ഡിംപലിന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ പേര്. അപ്സ്മരം ഉണ്ടായിരുന്നു എന്നും ആ മരണം നേരിട്ട് കണ്ടതിന്റെ ഷോക്ക് ഇപ്പോഴും തനിക്ക് ഉണ്ട് എന്നും ഒക്കെ ഡിംപല്‍ പറഞ്ഞു. ഒരുപാട് വികാരഅധീന ആയിരുന്നു താരം. ഷോ യിൽ എത്തിയപ്പോൾ മുതൽ നല്ല സ്ട്രോങ്ങ്‌ ആയ വ്യക്തിത്വം ഉള്ള താരത്തിന്റെ ഈ ഇമോഷണൽ മുഖം എല്ലാർക്കും പുതിയത് ആയിരുന്നു.ഡിംപലിന്റെ വാക്കുകളിൽ നിന്ന് തന്നെ അറിയാമായിരുന്നു ആ കൂട്ടുകാരി താരത്തിനു എത്ര പ്രിയപ്പെട്ട ആൾ ആയിരുന്നു എന്ന്.

അടുത്ത കാലത്ത് താൻ കൂട്ടുകാരിയുടെ പേരിൽ ടാറ്റു ചെയ്തിരുന്നു എന്നും അവളുടെ വീട്ടിൽ പോയി അവളുടെ യൂണിഫോം ഇട്ടു ഫോട്ടോ എടുത്തിരുന്നു എന്നും ഒക്കെ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വൈൽഡ് കാർഡ് എൻട്രിയിൽ കൂടി ബിഗ്ഹൗസിൽ എത്തിയ മിഷേൽ ഡിമ്പലിനെ എതിരെ ഉയർത്തിയത് രൂക്ഷ വിമർശനങ്ങൾ ആണ്.ഡിംപൽ കള്ളം പറയുക ആണ് ആളുകളുടെ സഹതാപം നേടാൻ വേണ്ടി എന്നായിരുന്നു മിഷേലിന്റെ വാദം. ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ഒരു പെൺകുട്ടിയുടെ യൂണിഫോം ഇങ്ങനെ ഇപ്പോൾ ഉപയോഗിക്കാൻ കഴിയുമെന്ന് ചോദിച്ചു പ്രതികരണം തുടങ്ങി. അതിനെ തുടർന്ന് ഡിംപൽ പൊട്ടി തെറിച്ചു. ഒപ്പം പൊട്ടി കരഞ്ഞു. വലിയ പ്രശ്നങ്ങൾ ആയിരുന്നു ഇന്നലെ ബിഗ്‌ബോസ് ഹൗസിൽ നടന്നത്. നിങ്ങൾക്ക് ഒക്കെ സത്യം പറഞ്ഞാൽ മനസിലാകില്ല അവൾക്ക് ജൂലിനെ കുറിച്ച് പറയാൻ എന്ത് അർഹത ഉണ്ട് എന്നൊക്കെ പറഞ്ഞു മീഷേലിനെ കുറിച്ച് പറഞ്ഞിരിഞ്ഞു ഡിമ്പൽ. അവളെ കുറിച്ച് ഞാൻ പറഞ്ഞാൽ ആളുകൾ അവളെ തുപ്പും എന്നാണ് മിഷേലിനെ കുറിച്ച് ഡിംപൽ പറഞ്ഞത്. പക്ഷെ താൻ അത്‌ ചെയ്യില്ല എന്നും അങ്ങനെ ആണ് എങ്കിൽ ഞാനും അവളും തമ്മിൽ എന്താണ് വ്യത്യാസം എന്നാണ് ഡിംപൽ പറയുന്നത്. എല്ലാരും ഡിംപാലിനെ ഒരുപാട് സമാധാനിപ്പിച്ചു എങ്കിലും ഓർത്തു ഓർത്തു പൊട്ടി കരയുക ആയിരുന്നു ഡിംപൽ.

Most Popular

To Top