കോവിഡ് അരയും തലയും മുറുക്കി ഇറങ്ങി കഴിഞ്ഞു തുടങ്ങു്ന്ന ഒരു ബിഗ് ബോസ് ആണ് സീസൺ 3. അതുകൊണ്ട് തന്നെ ആളുകൾ കൂടുതൽ ആകാംഷയോടെ നോക്കി കാണുന്ന ഒന്നാണ്. ആളുകൾ ഒന്നോടെ ചോദിക്കുന്ന ഒരാൾ ആണ് കഴിഞ്ഞ ദിവസം മല്‍സരാര്‍ത്ഥിയായ ഋതു മന്ത്ര ആരാണ്. അധികം ആർക്കും സുപരിചിത അല്ലാത്ത ആൾ ആണ് ഋതു മന്ത്ര.
അഭിനേത്രി, ഗായിക, മോഡലിംഗ് എന്നീ മേഖലകളില്‍ ഒക്കെ തന്റെ കഴിവ് തെളിയിച്ച താരം ആണ് ഋതു. കണ്ണൂര്‍ സ്വദേശിയാണ് താരം. കിംഗ് ലയര്‍, തുറമുഖം, റോള്‍ മോഡല്‍സ്, ഓപ്പറേഷന് ജാവ തുടങ്ങിയ സിനിമകളില്‍ ഒക്കെ തന്റെ പ്രകടനം മികച്ച രീതിയിൽ കാഴ്ച വച്ചിട്ടുണ്ട്. ഇപ്പോൾ ബിഗ്ബോസിന്റെ അണിയറ പ്രവർത്തകർ ഒരു വീഡിയോ പുറത്ത് വിട്ടിട്ടുണ്ട്.
അതിൽ മോഹന്‍ലാലിനോട് ഒരു ചോദ്യം ചോദിച്ചിരിക്കുക ആണ് ഋതു മന്ത്ര . ലാലേട്ടന് ബിഗ് ബോസില്‍ മല്‍സരാര്‍ത്ഥിയായി വന്നാല്‍ എങ്ങനെയായിരിക്കും നില്ക്കുക എന്നതായിരുന്നു താരത്തിന്റെ ചോദ്യം.
“ലാലേട്ടന് നന്നായിട്ട് സിനിമകളിലൊക്കെ അഭിനയിക്കുന്ന ആളാണ്. അപ്പോ ലാലേട്ടന് ബിഗ് ബോസില്‍ വന്നാല്‍ എങ്ങനെ പിടിച്ചുനില്ക്കും. അഭിനയിച്ച് പിടിച്ചുനില്‍ക്കുമോ, അതോ ലാലേട്ടന്റെയും രൗദ്ര ഭാവങ്ങളൊക്കെ നമുക്ക് കാണേണ്ടി വരുമോ. ലാലേട്ടന് ബിഗ് ബോസിലാണെങ്കില്. അതോ ലാലേട്ടന് അഭിനയിച്ച് നില്‍ക്കുമോ ഇതാണ് എനിക്കറിയേണ്ടത്.
ഇതിന് ലാലേട്ടൻ നൽകുന്ന മറുപടി എന്താണ് എന്ന് അറിയാൻ കാത്തിരിക്കുക ആണ് ഓരോരുത്തരും.
