Entertainment

ബിഗ്‌ബോസ് താരങ്ങളുടെ പ്രതിഫലം കെട്ട് ഞെട്ടി ആളുകൾ. മോഹൻലാലിൻറെ പ്രതിഫലം കെട്ട് കണ്ണു തള്ളി ആരാധകർ.

“The show must go on “ആളുകൾ ഒന്നായി ഇപ്പോൾ ബിഗ് ബോസ് സീസണ്‍ 3 യുടെ ഒപ്പം ആണ്. സോഷ്യൽ മീഡിയയിൽ പോലും ഇപ്പോൾ ട്രെൻഡിംഗ് ആയത് ഇതാണ്. കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി ആളുകൾക്ക് സുപരിചിതർ ആയവർ കുറവാണ് ഈ വട്ടം. നോബി മര്‍ക്കോസ്, ഡിംപല്‍ ഭാല്‍, കിടിലം ഫിറോസ്, ലക്ഷ്മി ജയന്‍, മണിക്കുട്ടന്‍, സൂര്യ മേനോന്‍, സായി വിഷ്ണു, റിതു മന്ത്ര, അഡോണി ജോണ്‍, സന്ധ്യ മനോജ്. അനൂപ് കൃഷ്ണന്‍, മജ്സിയ ഭാനു, റംസാന്‍ മുഹമ്മദ്, ഭാഗ്യലക്ഷ്മി, എന്നിങ്ങനെ പല മേഖലകളില്‍ നിന്നായി പതിനാല് പേരാണ് ഈ സീസണില്‍ മത്സരിക്കുന്നത്.ഇവരിൽ ഭാഗ്യലക്ഷ്മിയും നോബിയും മണിക്കൂട്ടനും ആണ് ആളുകൾക്ക് പൊതുവെ അറിയാവുന്ന ആളുകൾ.
സീരിയൽ കാണുന്നവർക്ക് അനൂപിനെയും പരിചയം കാണും.

എല്ലാവരും മത്സരത്തിന്റെ ഊർജം ഉൾക്കൊണ്ട്‌ തുടരുന്നു. ഇപ്പോൾ ആരാണ് നന്നായി മത്സരിക്കുന്നത് എന്ന് ഒന്നും നമ്മുക്ക് മനസിലാക്കാൻ കഴിയില്ല. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിൽ കൂടി ഇനിയും ആളുകൾ എത്താൻ സാധ്യത ഉണ്ട്.ബിഗ്‌ബോസ് കാണുന്ന എല്ലാരുടെയും ആകാംഷ ആണ് കൂടുതല്‍ പ്രതിഫലം ആര്‍ക്ക് ആണ് ലഭിക്കുന്നത് എന്ന്.


ഓരോരുത്തർക്കും ഓരോ പ്രതിഫലം ആണോ എന്നൊക്കെ. ഇപ്പോൾ നിലവിൽ വരുന്ന വാർത്ത അനുസരിച്ചു ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭി്കുന്നത് മണിക്കുട്ടനാണെന്നാണ് കണക്ക് . ആളുകൾക്ക് ഏറ്റവും അറിയാവുന്ന ആൾ മണിക്കുട്ടൻ ആണ് . കണക്ക് പ്രകാരം ആഴ്ചയില്‍ 50,000 രൂപയാണ് മണിക്കുട്ടന് ലഭിക്കുന്ന പ്രതിഫലം.

രണ്ടാം സ്ഥാനം നോബി മാര്‍ക്കോസിനാണെന്നാണ് റിപ്പോർട്ട്‌ . ആഴ്ചയില്‍ 40000 രൂപയാണ് നോബിക്ക് ലഭിക്കുന്നത്. സീരിയല്‍ നടന്‍ അനൂപ് കൃഷ്ണനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷമിക്കും ഇതേ പ്രതിഫലം തന്നെയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്.
ബിഗ് ബോസില്‍ മത്സരിക്കുന്ന ബാക്കി എല്ലാ താരങ്ങള്‍ക്കും 30,000 വീതമാണ് ഓരോ ആഴ്ചയിലും ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്‌ .


അതുപോലെ ആളുകൾക്ക് ആകാംഷ ഉള്ള ഒരു കാര്യം ആണ് ബിഗ്‌ബോസിൽ ലാലേട്ടന്റെ പ്രതിഫലം അറിയാൻ, ഇതിന്റെ ശരിയായ കണക്കുകൾ ഇനിയും പുറത്ത് വന്നില്ല. ബിഗ് ബോസിന്റെ മൂന്ന് സീസണുകളിലും അവതാരകനായി എത്തിയ കഴിഞ്ഞ സീസണില്‍ മോഹന്‍ലാല്‍ പ്രതിഫലമായി വാങ്ങിയത് 12 കോടിയാണെന്ന വാർത്തകൾ കേൾക്കുന്നു. ഈ താവന പ്രതിഫലം വർധിപ്പിച്ചു എന്നും 18 കോടിയാണ് വാങ്ങുന്നതെന്നാണ് വിവരം . മറ്റ് ഭാഷകളിലുള്ള ബിഗ് ബോസ് ഷോയ്ക്ക് ഓരോ സീസണിലും പ്രതിഫലം കൂടും എന്നാണ് റിപ്പോര്‍ട്ട്.

Most Popular

To Top