Viral

30 സെക്കന്റുകൊണ്ട് 10 വയസുകാരന്‍ ബാങ്കില്‍ നിന്ന് മോഷ്ടിച്ചത് 10 ലക്ഷം രൂപ; അമ്പരന്ന് ബാങ്ക് ജീവനക്കാരും പോലീസും

ചില കള്ളന്‍മാര്‍ വലിയ കൊള്ളകള്‍ക്കായി കുട്ടികളെ ഉള്‍പ്പെടു ത്താറുണ്ട്. അത്തരത്തില്‍ ഒരു കുട്ടിക്കള്ളന്‍ 30 സെക്കന്റിനുള്ളില്‍ 10 ലക്ഷം രൂപ കവര്‍ന്ന ഒരു സംഭവം ഈയിടെ നടന്നു. മധ്യപ്രദേശി ലെ നീമച്ച് ജില്ലയിലെ ജവാദ് പ്രദേശത്തെ ബാങ്കിലാണ് ഞെട്ടിപ്പിക്കു ന്ന കവര്‍ച്ച നടന്നത്. 10 വയസുകാരനാണ് ആരെയും അമ്പരിപ്പിക്കു ന്ന ഈ കവര്‍ച്ച നടത്തിയത്.

ബാങ്കിലെ ജോലിക്കാര്‍ക്കോ ഇടപാടുകാര്‍ക്കോ യാതൊരു സംശയ വും ഉണ്ടാക്കാത്തവിധത്തിലായിരുന്നു കുട്ടിക്കള്ളന്റെ മാസ് റോബറി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് മോഷണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ച് പത്ത് വയസ് തോന്നിക്കുന്ന ആണ്‍കുട്ടി രാവിലെ 11 മണിയോടെയാണ് ബാങ്കിലെത്തിയത്. കാഷ്യര്‍ ക്യാബിനില്‍ നിന്ന് പുറത്തേയ്ക്ക് പോയതിന് പിന്നാലെ കുട്ടി ക്യാബിനകത്തേയ്ക്ക് കടന്നു.

നോട്ടുകെട്ടുകള്‍ കയ്യിലുണ്ടായിരുന്ന ബാഗില്‍ നിക്ഷേപിച്ച് കുട്ടി ഉടന്‍ തന്നെ പുറത്തേയ്ക്ക് പോയി. 30 സെക്കന്റുകള്‍ കൊണ്ടാണ് ഈ മോഷണം നടന്നത്. കുട്ടി പുറത്തെത്തി ഓടാന്‍ തുടങ്ങിയ പ്പോഴാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥന് കാര്യം മനസിലായത്. ഇയാള്‍ പിന്നാലെ ഓടിയെങ്കിലും കുട്ടിയെ പിടികൂടാന്‍ സാധിച്ചില്ല. ഇതൊക്കെ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പ്പോഴാണ് വ്യക്തമായത്.

മറ്റൊരാളുടെ നിര്‍ദ്ദേശപ്രകാരമാണ് കുട്ടി മോഷണം നടത്തി യതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. 20 കാരനായ ഒരാള്‍ ഏകദേശം 30 മിനിട്ടുകളോളം ബാങ്കില്‍ ഉണ്ടായിരുന്നു. ക്യാഷ്യര്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് മറ്റൊരു റൂമിലേക്ക് പോയതും ഇയാള്‍ പുറത്തുനില്‍ക്കുകയായിരുന്ന കുട്ടിയ്ക്ക് സന്ദേശം കൈമാറി.

കുട്ടി ഉടനെ കൗണ്ടറില്‍ എത്തി പണം മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു. തീരെ പൊക്കം കുറഞ്ഞ കുട്ടിയായതിനാല്‍ ക്യൂ നില്‍ക്കുകയായിരുന്ന ഉപഭോക്താക്കള്‍ കുട്ടിയെ കണ്ടില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.

Most Popular

To Top