ബാലേട്ടൻ സിനിമയിൽ ലാലേട്ടനെ ബാലേട്ടാ എന്ന് വിളിക്കുന്ന കുസൃതികുടുക്കകളെ അത്ര പെട്ടന്ന് ആരും മറക്കില്ല.
ടെലിവിഷൻ പരമ്പരകളിലൂടെ ഇപ്പോൾ നായികമാരായി പ്രേക്ഷരുടെ മനസ്സിൽ ചേക്കേറിയിരിക്കുക ആണ് ഗോപികയും കീർത്തനയും. മോഹൻലാലിൻറെ മക്കളായി ബാലേട്ടൻ എന്ന ചിത്രത്തിലൂടെയാണ് ബാലതാരങ്ങൾ ആയി എത്തിയ രണ്ടുപേരെയും വളരെ പെട്ടന്ന് തന്നെ ആളുകൾ ഏറ്റെടുത്തു.
മോഹൻലാലിന്റെ മക്കളല്ലേയെന്ന് ചോദിച്ചാണ് ഇന്നും പലരും തങ്ങളെ തിരിച്ചറിയുന്നതെന്ന് ആണ് ഇരുവരും പറയുന്നത്. 2004 ലായിരുന്നു ബാലേട്ടൻ റിലീസ് ചെയ്തത്. ബാലേട്ടനിലെ ലാലേട്ടന്റെ മക്കളല്ലേയെന്നാണ് എല്ലാവരും ഇപ്പോഴും ചോദിക്കുന്നത്. ഒരുമിച്ച് അഭിനയിക്കാനായി എന്നുള്ളതാണ് ഞങ്ങൾക്ക് കിട്ടിയ വലിയൊരനുഗ്രഹമെന്ന് ഇരുവരും പറയുന്നു.
ശിവത്തിൽ ബിജു മേനോന്റെ മകളായാണ് ഗോപിക അനിൽ സിനിമയിലേക്ക് ചേക്കേറുന്നത്. ഈ റോൾ ആദ്യം തേടി എത്തിയത് കീർത്തനയെ ആയിരുന്നു. ബിജു മേനോൻ പോലീസ് ജീപ്പിൽ നിന്നും ഇറങ്ങി വരുമ്പോൾ അച്ഛായെന്ന് വിളിച്ച് അരികിലേക്ക് പോവാനായിരുന്നു സംവിധായകന്റെ നിർദ്ദേശം . ഞാൻ പോവില്ല, ഇതെന്റെ അച്ഛനല്ലെന്ന് പറഞ്ഞ് കരയുകയായിരുന്നു കീർത്തന ചെയ്തത് . അങ്ങനെയാണ് ആ വേഷം ഗോപികയ്ക്ക് ലഭിച്ചതെന്ന തമാശകരമായ അനുഭവം തുറന്ന് പറഞ്ഞിരിക്കുക ആണ് ഇരുവരും.
സീതാകല്യാണം എന്ന സീരിയലിൽ കൂടെ ആയിരുന്നു ഗോപികയുടെ സീരിയൽ ജീവിതം തുടങ്ങുന്നത്. സീ കേരളത്തിൽ സംപ്രേഷണം ചെയ്ത കബനി എന്ന സീരിയലും ഗോപികശ്രെദ്ധിക്കപ്പെടാൻ കാരണം ആയി.
കബനിയിൽ ടൈറ്റിൽ റോളിൽ ഗോപികയും കൂട്ടുകാരി പത്മിനിയായി കീർത്തനയും എത്തി.കബനിക്ക് പിന്നാലെയാണ് സാന്ത്വനം സീരിയൽ ഗോപികയെ തേടി എത്തിയത്. എഷ്യാനെറ്റിൽ സംപ്രേക്ഷണം ആരംഭിച്ച പരമ്പരയിലെ അഞ്ജലി എന്ന കഥാപാത്രം ജനങ്ങളുടെ പ്രിയപ്പെട്ടത് ആണ്. അഞ്ജലിക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ ഫാൻസ് പേജുകൾ വരെ പ്രത്യക്ഷപെട്ടിരുന്നു.
നടിയുടെ മികച്ച പ്രകടനം തന്നെ ആയിരുന്നു.
