Entertainment

സംവിധായകരെല്ലാം കഥ കേട്ടപ്പോള്‍ തന്നെ പിന്മാറി. മോഹന്‍ലാല്‍ ആ ചിത്രം തിരഞ്ഞെടുത്തു. സൂപ്പര്‍ഹിറ്റാക്കി. ; മോഹന്‍ലാല്‍ മാജിക്ക് ഒരു ഇടത്തരത്തിനെക്കാള്‍ താഴെയുള്ള സിനിമയെ സൂപ്പര്‍ഹിറ്റ് ആക്കിയ കഥ

മോഹന്‍ലാല്‍ മലയാളത്തിന്റെ മെഗാസ്റ്റാറാണ്. ഏത് ത്യാഗവും സിനിമയ്ക്ക് വേണ്ടി ഏറ്റെടുക്കാന്‍ തയ്യാറാകാറുള്ള താരത്തിന് ആരാധകരും നിരവധിയാണ്. മോഹന്‍ലാല്‍ പലപ്പോഴും മറ്റു പലരും ചെയ്യാന്‍ മടിക്കുന്ന ചിത്രങ്ങള്‍ ഏറ്റെടുത്ത് സൂപ്പര്‍ഹിറ്റാക്കി ചരിത്രമുള്ള നടനവിസ്മയമാണ്. ‘ബാലേട്ടന്‍’ മോഹന്‍ലാലിന് സിനിമ കരിയറില്‍ പല പരാജയങ്ങള്‍ സംഭവിച്ചപ്പോള്‍ അതില്‍ നിന്ന് ശക്തമായ തിരിച്ചുവരവ് നടത്താന്‍ സഹായിച്ച സിനിമയാണ്. 2003ല്‍ പുറത്ത് ഇറങ്ങിയ ‘ബാലേട്ടന്‍’ വമ്പന്‍ ഫാമിലി ഹിറ്റ് ആവുകയും മോഹന്‍ലാല്‍ വീണ്ടും തന്റെ താരസിംഹാസനം ഭദ്രമാക്കുകയും ചെയ്തു.

‘ബാലേട്ടന്‍’ ടി എ ഷാഹിദ് ആദ്യമായി രചന നിര്‍വ്വഹിച്ച ചിത്രം കൂടിയാണ്. അത് മോഹന്‍ലാലിന്റെ ഏറ്റവും വലിയ കുടുംബ ചിത്രങ്ങളില്‍ ഒന്നായി മാറുകയായിരുന്നു. മോഹന്‍ലാലിന്റെ കരിയറില്‍ വലിയ വഴിത്തിരിവ് ഉണ്ടാക്കിയ ‘ബാലേട്ടന്‍’ നൂറോളം ദിവസങ്ങള്‍ തിയേറ്ററുകളില്‍ നിറഞ്ഞോടിയിരുന്നു. ‘ബാലേട്ടനി’ലെ എം ജയചന്ദ്രന്‍ – ഗിരീഷ് പുത്തഞ്ചേരി കൂട്ടായ്മയില്‍ പിറന്ന ഗാനങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. ചിത്രത്തില്‍ വില്ലന്‍ വേഷത്തെ അവതരിപ്പിച്ച റിയാസ് ഖാനിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ മറ്റു താരങ്ങള്‍ നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, സുധീഷ്, ഇന്ദ്രന്‍സ് തുടങ്ങിയവരാണ്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി വേഷമിട്ടത് ദേവയാനിയായിരുന്നു.

‘ബാലേട്ടന്റേ’ത് എല്ലാ സംവിധായകരും എഴുതി തള്ളിയ കഥയായിരുന്നു. അവസാനം കഥയുമായി ടി എ ഷാഹിദ് വി എം വിനുവിനെ സമീപിക്കുകയായിരുന്നു. ഷാഹിദിനോട് വിനു തന്റെ മനസ്സില്‍ ഈ കഥാപാത്രം ചെയ്യാന്‍ മോഹന്‍ലാല്‍ ആണ് ഏറ്റവും അഭികാമ്യം എന്ന് തുറന്നു പറയുകയും ചെയ്തു.

മോഹന്‍ലാലിനോട് ‘മിസ്റ്റര്‍ ബ്രഹ്മചാരി’യുടെ സെറ്റില്‍ പോയാണ് വിനു കഥ പറഞ്ഞത്. പേര് കേട്ടപ്പോള്‍ തന്നെ മോഹന്‍ലാല്‍ ആ ചിത്രം ചെയ്യാനുള്ള താത്പര്യം പ്രകടിപ്പിച്ചുകൊണ്ട് വിനുവിന് കൈ കൊടുത്തു. ‘ബാലേട്ടന്‍’ മീശ പിരിക്കുന്ന അസുരഭാവത്തിലുള്ള വേഷങ്ങളില്‍ രണ്ടു വര്‍ഷത്തോളം തളക്കപ്പെട്ടു പോയ മോഹന്‍ലാല്‍ എന്ന മലയാളത്തിലെ ഏറ്റവും വലിയ താരത്തെ ഒരിക്കല്‍ കൂടി മലയാളി കുടുംബങ്ങളിലേക്ക് മടക്കിക്കൊണ്ടു വന്ന ചിത്രമായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top