Entertainment

‘ഷര്‍ട്ട് ഊരി മാറ്റാതെ ഡബ്ബ് ചെയ്യില്ല. അന്നത്തെ സൂപ്പര്‍താരവും ഇന്നത്തെ സൂപ്പര്‍താരത്തിന്റെ അച്ഛനുമായ ഈ നടന്റെ സ്വഭാവം ഇങ്ങനെ ആയിരുന്നു.’ – ബാലചന്ദ്രമേനോന്‍

ഫിലിമി ഫ്രൈഡേസെന്ന തന്റെ യുട്യൂബ് സീരീസ്സിലൂടെ നാല് ദശാബ്ദങ്ങളിലേറെ ദൈര്‍ഘ്യമുള്ള തന്റെ സിനിമാ ജീവിതത്തെ പ്രേക്ഷകരിലേക്ക് ബാലചന്ദ്രമേനോന്‍ പരിചയപ്പെടുത്തുകയാണ്. മികച്ച പ്രേക്ഷകപ്രീതിയാണ് ഓരോ എപ്പിസോഡ് പിന്നിടുമ്പോഴും ഫിലിമി ഫ്രൈഡേസിന് ലഭിച്ചുകൊണ്ട് ഇരിക്കുന്നത്.

കഥയെയും കഥാപാത്രത്തെയും ആവിഷ്കരിക്കാനുള്ള മോനോന്റെ പാടവം അദ്ദേഹത്തിന്റെ സിനിമകളിലൂടെ പ്രേക്ഷകര്‍ നേരത്തെ അനുഭവിച്ച് അറിഞ്ഞതാണ്. അതില്‍ നിന്നും ഒട്ടും വിഭിന്നമല്ല ഫിലിമി ഫ്രൈഡേയ്സ്.

നടന്‍ സുകുമാരനെ കുറിച്ചുള്ള ഓര്‍മ്മകളാണ് ഈ തവണ മേനോന്‍ പങ്കുവെച്ചത്. പരുക്കനായ നായക പരിവേശം അണിഞ്ഞ നടന്‍ എന്നതിലുപരി ആരായിരുന്നു സുകുമാരന്‍ എന്ന് ബാലചന്ദ്രമേനോന്റെ വാക്കുകളില്‍ പ്രേക്ഷകന് അനുഭവവേദ്യമാകുന്നു.

വീഡിയോയിന്റെ പ്രസക്ത ഭാഗം ചുവടെ :

‘എന്നിലെ സംവിധായകനെക്കാള്‍ എന്നിലെ ഡയലോഗ് റൈറ്റര്‍ക്കാണ് സുകുമാരനെ ഏറ്റവും ഇഷ്ടം. കാരണം, ഞാന്‍ എഴുതുന്ന ഡയലോഗുകള്‍ വളരെ ഭംഗിയോടുകൂടി ഉദ്ദേശിക്കുന്ന ഫലത്തോടെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സുകുമാരന് സാധിച്ചു. സുകുമാരനെ പറ്റിയുള്ള അനുസ്മരണത്തില്‍ ഞാന്‍ പറഞ്ഞത് യേശുദാസിന്റെ പാട്ടും, സുകുമാരന്‍റേ ഡയലോഗും ഒരുപോലെ ഇഷ്ടമാണ് എന്നാണ്. അക്ഷരസ്ഫുടതയില്‍ സുകുമാരനെ ജയിക്കാന്‍ വേറെ ഒരാളില്ല.

ഞാന്‍ കണ്ടിട്ടുള്ള എല്ലാ ഹീറോസിനെവെച്ച് നോക്കുമ്പോഴും സുകുമാരന് ഒരുപാട് പ്രത്യേകതകള്‍ ഉണ്ടായിരുന്നു.

കൈലിയും ഷര്‍ട്ടും ധരിച്ചായിരുന്നു അദ്ദേഹം വീട്ടില്‍ നിന്നും സെറ്റില്‍ എത്തിക്കൊണ്ടിരുന്നത്.

സിനിമ സ്റ്റൈല്‍ സൗഹൃദങ്ങള്‍ ഒന്നും സുകുമാരന് ഉണ്ടായിരുന്നില്ല.

ഗുസ്തി ചെയ്യാന്‍ വരുന്ന ആളിന്റെ മനോഭാവത്തിലാണ് സുകുമാരന്‍ ഡബ്ബിങ്ങ് തിയേറ്ററിലേക്ക് വരുന്നത്. ആദ്യം ഷര്‍ട്ട് ഊരി മാറ്റിയിടും. എന്നിട്ട് കസേരയില്‍ ഇരുന്നാല്‍ ഡബ്ബിങ്ങ് തീര്‍ത്തിട്ടേ പുള്ളി എഴുന്നേല്‍ക്കുകയുള്ളു. മലയാള സിനിമയില്‍ ഏറ്റവും വേഗതയില്‍ ഡബ്ബ് ചെയ്യുന്ന അഞ്ച് പേരെ എടുത്താല്‍ അതില്‍ ഒരാള്‍ സുകുമാരന്‍ ആയിരിക്കും. പൃഥ്വിരാജിനും ആ ക്വോളിറ്റി കിട്ടിയിരിക്കുന്നത് അച്ഛനില്‍ നിന്നാണ്.

വിടുവാ പറയുന്ന സ്വഭാവം സുകുമാരന് ഉണ്ടായിരുന്നില്ല.’

Most Popular

To Top