Kerala News

ദുരൂഹത: ബാലഭാസ്കറിന്റെ മരണം നേരിട്ട് കണ്ട കെഎസ്ആർടിസി ഡ്രൈവർക്ക് യു എ ഇ കോൺസുലേറ്റിൽ ജോലി

തിരുവനന്തപുരം : അന്തരിച്ച വയലിൻ മാന്ത്രികൻ ബാലഭാസ്കറിന്റെ അപകട മരണം നേരിട്ട് കണ്ട സാക്ഷിക്ക് യു എ ഇ കോൺസുലേറ്റ് വഴി യു എ ഇ സർക്കാരിൽ ജോലി. കെ.എസ്.ആർ.ടി.സി ഡ്രൈവറായിരുന്ന സി.അജിയാണ് യു.എ.ഇ കോണ്‍സുലേറ്റ് വഴി യു.എ.ഇ സര്‍ക്കാരിന്‍റെ കീഴിൽ ഡ്രൈവറായത് അജിയുടെ ഈ നിയമനം അന്വേഷിക്കണമെന്നും മരിച്ച ബാലുവിന് നീതി നൽകണമെന്നും മാധ്യമ പ്രവർത്തകൻ അരുൺ കുമാർ ആവശ്യപ്പെട്ടു

മരണ സമയത്ത് ബാലഭാസ്കർ സഞ്ചരിച്ച കാറിനു പിന്നാലെ ഈ ബസ്സും ഉണ്ടായിരുന്നു. അപകടമരണമെന്നെന്നാണ് അജി നൽകിയ മൊഴി. എന്നാൽ യു എ ഇ സർക്കാരിൽ ജോലി കിട്ടിയ അജിയുടെ നിയമനം കേരളത്തിലെ സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടാകാൻ സാധ്യത ഏറുന്നു. ഇതിലെ ദുരൂഹതകൾ ഇപ്പോഴും ബാക്കി നിൽകുകയാണ്.

ഇതിനിടെ ബാലഭാസ്കറിന്റെ ഡ്രൈവർ അർജ്ജുൻ അപകട നഷ്ടപരിഹാരം എന്ന നിലയിൽ 1 കോടി ആവശ്യപ്പെട്ടിരുന്നു. അപകട സമയത്ത് ബാലഭാസ്കർ ആണ് വണ്ടി ഓടിച്ചതെന്നാണ് അർജ്ജുന്റെ മൊഴി, എന്നാൽ അർജ്ജുൻ തന്നെയാണ് വണ്ടി ഓടിച്ചതെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. കേസ് ഇപ്പോൾ സി ബി ഐ യുടെ അന്വേഷണപരിധിയിലാണ്. ബാലഭാസ്കറിന്റെ സുഹൃത്തുക്കൾ ഉൾപ്പെടെ 25 പേരും ഇപ്പോൾ ഒളിവിലാണ്.

ഇവർക്ക് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ട്. എട്ടു പേര്‍ക്കെതിരെ കൊഫേപോസ ചുമത്തിയെങ്കിലും രണ്ടു പേര്‍ ഒഴികെ എല്ലാവരും പുറത്തിറങ്ങിയതോടെ പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കാന്‍ സി ബി ഐ നടപടി തുടങ്ങി.

Most Popular

To Top