Viral

അമ്മയെ അച്ഛന്‍ ക്രൂരമായി മര്‍ദ്ദിച്ചു. ശരീരം മുഴുവന്‍ അടികൊണ്ടതിന്റെ പാടുകള്‍ ; മകള്‍ പറയുന്നു

മിക്ക പെണ്‍കുട്ടികളുടെയും ജീവിതകഥകളില്‍ വേദനകളും ത്യാഗങ്ങളും നിറഞ്ഞിരിക്കും. നമ്മുടെ സമൂഹത്തില്‍ സ്വന്തം വീടുകളില്‍ നിന്നു പോലും പീഢനം ഏറ്റുവാങ്ങേണ്ടി വന്ന പെണ്‍കുട്ടികളുണ്ട്. ആ പെണ്‍കുട്ടികളുടെ യഥാര്‍ത്ഥ ജീവിതം സമൂഹം അറിയുന്നതേ ഇല്ല.

അവര്‍ പീഢനങ്ങളും, ഒറ്റപ്പെടലും, ജീവിതത്തോടുള്ള മടുപ്പും ആരോടും പറയാതെ മനസ്സിലിട്ട് ഉരുക്കുന്നു. ഇവിടെ ഒരു പെണ്‍കുട്ടി സ്വന്തം വീട്ടില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്ന ദുരിതകഥയുടെ ചുരുളഴിക്കുകയാണ്. കുട്ടി തന്റെ ജീവിതത്തില്‍ പെയ്തു തോര്‍ന്ന ദുരിതപ്പെയ്ത്തിനെക്കുറിച്ച് വിവരിച്ചത് ഹ്യൂമണ്‍സ് ഓഫ് ബോംബെ എന്ന ഗ്രൂപ്പിലാണ്.

പെണ്‍കുട്ടിയുടെ കുറിപ്പ് ഇങ്ങനെ: ‘എനിക്ക് പതിനാല് വയസ്സ് പ്രായമുള്ളപ്പോഴാണ് എന്‍റെ അമ്മ എന്നെയും കൊണ്ട് നമ്മുടെ വസ്ത്രങ്ങള്‍ മാത്രം എടുത്തുകൊണ്ട് അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത് – അച്ഛന്റെ കൂടെ നമുക്ക് പിന്നെ ജീവിക്കാന്‍ കഴിയുമായിരുന്നില്ല. എന്റെ മാതാപിതാക്കള്‍ തമ്മില്‍ ഒരിക്കലും ഒരു ഊഷ്മളമായ ബന്ധം ഉണ്ടായിരുന്നില്ല. കല്ല്യാണം കഴിഞ്ഞുള്ള മൂന്നൊമത്തെ ദിവസം മുതല്‍ അചഛന്‍ അമ്മയോട് ഓരോ ചെറിയ കാര്യങ്ങള്‍ക്കും വല്ലാതെ ഒച്ചയിടുമായിരുന്നു.

എനിക്ക് ആറ് മാസം പ്രായം ഉണ്ടായിരുന്നപ്പോള്‍ ഞാന്‍ കരയുന്നതിനു പോലും അച്ഛന്‍ അമ്മയെ തല്ലിയിരുന്നു. അച്ഛന്റെ മാതാപിതാക്കള്‍ എന്‍റെ അമ്മയുടെ ഫോണ്‍ പരിശോധിക്കുകയും, അമ്മയുടെ വ്യക്തിത്വത്തെ കുറിച്ച് പുലഭ്യം പറയുകയും, എന്‍റെ അമ്മ എന്നും അര്‍ദ്ധരാത്രിവരെ പുറത്തുപോയി ‘ഉല്ലസിച്ചിരുന്നു’വെന്ന് പറയുകയും ചെയ്തു. അച്ഛന്‍ അതൊക്കെ ഏറ്റു പിടിച്ചു. അവര്‍ എന്‍റെ അമ്മയെ നിയന്ത്രിച്ചിരുന്നു – അമ്മയെ അമ്മയുടെ വീട്ടിലേക്ക് അവര്‍ അയച്ചിരുന്നില്ല. ‘നീ ഭിക്ഷ എടുക്കുന്നവരുടെ വീട്ടില്‍ നിന്നാണ് വരുന്നത്’ എന്നും അവര്‍ അമ്മയോട് പറയുമായിരുന്നു. അവര്‍ അച്ചാച്ചനും ആ വീട്ടില്‍ ഉള്ളവരും വേസ്റ്റാണെന്നും, അവിടെ മൊത്തം പേന്‍ ആണെന്നും അതുകൊണ്ട് ഞാന്‍ അങ്ങോട്ട് ഒരിക്കലും പോകരുതെന്നും എന്നെ പറഞ്ഞു പഠിപ്പിച്ചിരുന്നു.

ഇത്രയും ദുഷിപ്പ് നിറഞ്ഞ ചുറ്റുപാടില്‍ വളര്‍ന്നതുകൊണ്ട് ഞാന്‍ വളരെ കടുപ്പമുള്ള സ്വഭാവക്കാരിയായി മാറി. രണ്ടു വയസ്സ് ഉണ്ടായിരുന്നപ്പോള്‍ ഞാന്‍ അമ്മയെ തല്ലുകയും മണിക്കൂറുകളോളം ഒച്ച വെയ്ക്കുകയും ചെയ്തിരുന്നു.

പക്ഷെ അമ്മ എന്നും എന്നെ സംരക്ഷിച്ചുകൊണ്ട് ചേര്‍ത്തു പിടിച്ചിരുന്നു. പയ്യെ പയ്യെ ഞാന്‍ അമ്മയോട് വഴക്കിട്ട് തുടങ്ങി. അമ്മ തീരെ സഹികെടുമ്പോള്‍ മാത്രമേ പ്രതികരിച്ചിരുന്നുള്ളു. പക്ഷെ ഞാന്‍ ഒരു റിബല്‍ ആയിരുന്നു. സാഹചര്യം കൂടുതല്‍ കലുഷിതമായപ്പോള്‍ വേറൊരു നിവര്‍ത്തിയും ഇല്ലാതെ അമ്മ എന്നെയും കൂട്ടി വീട്ടില്‍ നിന്ന് ഇറങ്ങി – എനിക്ക് വേണ്ടി. അച്ഛന് ഒരു ഭാവമാറ്റവും ഇല്ലായിരുന്നു.നമ്മള്‍ ഇറങ്ങിയപ്പോള്‍ അച്ഛന്‍ പറഞ്ഞ ഒരേ ഒരു കാര്യം ‘നിന്‍റെ കൈയിലുള്ള വീടിന്‍റെ താക്കോലു തന്നിട്ട് പോ‘ എന്നാണ്. കൊടുത്തിട്ട് ഇറങ്ങിയ നമ്മള്‍ പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല.

ആദ്യമൊക്കെ ഒരുപാട് കഷ്ടപ്പാട് ഉണ്ടായിരുന്നു. അമ്മ രണ്ട് വര്‍ഷത്തോളം നിരാശ രോഗത്തിന്റെ പിടിയിലായിരുന്നു. ഞാനും എന്‍റെ തന്നെ ഒരു പോരാട്ടത്തില്‍ ആയിരുന്നു – എനിക്ക് വളരെ കടുപ്പമുള്ള സ്വഭാവമായിരുന്നു. ഞാന്‍ ജീവിതത്തില്‍ എന്ത് ആയാലും ഒരിക്കലും നിങ്ങളെ പോലെ ആകില്ലെന്ന് ഞാന്‍ അച്ഛനോട് പറഞ്ഞു. എന്‍റെ ദേഷ്യത്തെ നിയന്ത്രിക്കാന്‍ ഞാന്‍ ഒരുപാട് കഷ്ട്ടപ്പെട്ടു. അത് ഒട്ടും എളുപ്പമല്ലായിരുന്നു എങ്കിലും എനിക്ക് എന്തിനും എന്റെ അമ്മ ഉണ്ടായിരുന്നു. നമ്മള്‍ തമ്മില്‍ തമ്മില്‍ താങ്ങായും തണലും ഉണ്ടായിരുന്നു. നമ്മള്‍ അങ്ങനെ ജീവിച്ചു തുടങ്ങിയിട്ട് ഏഴ് വര്‍ഷങ്ങള്‍ തികയുകയാണ് – നമ്മള്‍ രണ്ടു പേരും അടങ്ങുന്ന കുടുംബം ഏറ്റവും മികച്ചതാണ്. ഇതിനെക്കാള്‍ സന്തോഷത്തോടെ കഴിയാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ഇന്ന് നമ്മള്‍ രണ്ടുപേരും കരുത്തോടെ ഇതിനെ തരണം ചെയ്തിരിക്കുകയാണ്. ആവശ്യമുള്ള എന്തും നമ്മള്‍ നേടി. നമ്മള്‍ നമുക്കായി ഒരു ജീവിതം മെനഞ്ഞെടുത്തു. ധൈര്യത്തോടെ ഉറച്ചു നിന്നതിന്, മുന്നിലേക്ക് വന്ന എന്തിനെയും നേരിട്ടതിന്, ‘മനുഷ്യര്‍ എന്ത് പറയും’ എന്ന് ചിന്തിക്കാതിരുന്നതിന് ഞാന്‍ എന്‍റെ അമ്മയെ ഓര്‍ത്ത് അഭിമാനിക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top