Viral

ലൈക്കിന് ഇത്രയ്ക്കും വേണോ? കുഞ്ഞിനെയും കൊണ്ട് അച്ഛന്റെ അതിസാഹസിക ഫോട്ടോഷൂട്ട്; സംഭവം ചൈനയില്‍

സോഷ്യല്‍ മീഡിയയില്‍ വൈറലാവാന്‍ ചിലര്‍ ന്തെും ചെയ്യും. അത്തരത്തില്‍ വൈറലാകാന്‍ വേണ്ടി സ്വന്തം ജീവന്‍ തന്നെ കളഞ്ഞവരുടെ പല കഥകളും കേട്ടിട്ടും കണ്ടിട്ടുമുണ്ട്. അത്തരത്തില്‍ ലൈക്കുികള്‍ വാരിക്കൂടട്ടാന്‍ സാഹസികത കാണിക്കുന്നവരുടെ വീഡിയോകള്‍ ധാരാളം ഉണ്ട്.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ ഒരു അച്ഛന്‍ തന്റെ പിഞ്ചുകുഞ്ഞിനോട് ചെയ്ത പ്രവര്‍ത്തിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചൈനയില്‍ നിന്നുള്ള ചിത്രങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ബെയ്ജിങിലെ ഒരു വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ കുടുംബത്തിലെ അച്ഛനും കുഞ്ഞുമാണ് ചിത്രത്തിലുള്ളത്. ഒരു മലയുടെ മുകളിലേക്ക് ചുറ്റിവളഞ്ഞ് പോകുന്ന റോഡ്. മനോഹരമായ വ്യൂ പോയിന്റിലെ വളവില്‍ വച്ച് ‘ഫോട്ടോഷൂട്ട്’ നടത്തുകയാണ് ഈ അച്ഛന്‍.

വിവാദവും ഏറെ വിമര്‍ശിക്കപ്പെട്ടതുമായ ആ ഫോട്ടോയില്‍ പിതാവ്് പിഞ്ചുകുഞ്ഞിനെ റോഡിന് വശത്തായി കുത്തനെയുള്ള ചരിവിലേക്ക് ഇറക്കിയിരുത്തി, വെറുതെ കൈ കൊണ്ട് മാത്രം പിടിച്ച് മറ്റൊരാളെക്കൊണ്ട് ഫോട്ടോ എടുപ്പിക്കുകയാണ്. സ്ഥലത്തുണ്ടായിരുന്ന മറ്റാരോ തന്റെ മൊബൈല്‍ ഫോണില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇട്ടു.

ഈ ദൃശ്യങ്ങളാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. പിഞ്ചുകുഞ്ഞിനെ എത്ര നിസാരമായി കൈകാര്യം ചെയ്യുന്ന അച്ഛനെതിരെ വലിയ തരത്തില്‍ വിമര്‍ശനങ്ങള്‍ ലഭിച്ചു. വൈറലാകാനും ഒരു ഫോട്ടോയ്ക്ക് വേണ്ടി സ്വന്തം കുഞ്ഞിന്റെ ജീവന്‍ വച്ചുകളിക്കുന്ന അച്ഛനെന്നും, ആ കുഞ്ഞിന്റെ അവസ്ഥയോര്‍ത്ത് ഭയം തോന്നുന്നുവെന്നുമെല്ലാം നിരവധി പേര്‍ അഭിപ്രായപ്പെട്ടു.

Most Popular

To Top