പരസ്യ ചിത്രങ്ങളിലൂടെയും മറ്റും ഏവർക്കും സുപരിചിത ആണ് ബേബി നിവേദിത. ഒട്ടനവധി സിനിമകളിലും തരാം അഭിനയിച്ചിട്ടുണ്ട്. നിവേദിതയെ മാത്രം അല്ല ചേച്ചി നിരഞ്ജനെയെയും മലയാളികള്‍ക്ക് നമുക് ഏവർകും സുപരിചിതയാണ്.
ഇന്ന് ഈ താരത്തെ കണ്ട തീർച്ചയായും നിങ്ങൾ തിരിച്ചറിയില്ല. അത്ര മാത്രം മാറിയിരിക്കുന്നു നിവേദിത. നിവേദിതയെ പാട്ടി കൂടുതൽ അറിയാം?
അബു ദാബിയിലെ സർക്കാർ ഉദ്യോഗസ്ഥനും കണ്ണൂർ സ്വദേശിയും ആയ വിജയൻ ആണ് അച്ഛൻ. അമ്മ പ്രസീതയും. അബു ദാബിയിൽ ആണ് ജനിച്ചു വളർന്നത്. അഞ്ചാം ക്ലാസ് കഴിഞ്ഞതോടെ പഠനത്തിലേക്ക് ശ്രദ്ധ തിരിക്കുക ആയിരുന്നു നിവേദിതയും ചേച്ചിയും.
നിവേദിതയും നിരഞ്ജനയും കോഴിക്കോട് എൻ ഐ ടി വിദ്യാർഥികൾ ആണ്. നിരഞ്ജന അവസാന വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയും, നിവേദിത രണ്ടാം വർഷ ചെമികൾ എഞ്ചിനീയറിംഗ് ആണ് പഠിക്കുന്നത്. പഠനത്തിന് ശേഷം രണ്ടു പേരും സിനിമയിലേക്ക് തിരിച്ചു വരവിനു തയാറെടുക്കുന്നു എന്നാണ് അറിയുന്നത്.
2006ൽ റിലീസ് ചെയ്ത മമ്മൂട്ടി നായകൻ ആയ പളുങ്കു എന്ന ചിത്രത്തിലൂടെ ആണ് നിവേദിത സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം ഒട്ടനവധി സിനിമകളിൽ അഭിനയിച്ചു. അവസാനമായി നിവേദിത അഭിനയിച്ചത് മോഹൻലാൽ നായകൻ ആയി എത്തിയ ഭ്രമരത്തിൽ ആണ്.
സംസ്ഥാന സർക്കാരിന്റെ മികച്ച ബാലതാരത്തിനുള്ള അവാർഡ് ലിനേടിയിട്ടുള്ള നിവേദിതയുടെ സിനിമയിലേക്കുള്ള തിരിച്ചു വരവ് ഏവരും ഉറ്റുനോക്കുന്ന ഒന്നാണ്.
