Entertainment

‘ബാഹുബലി : ദ് കണ്‍ക്ലൂഷന്‍’-ിലെ ഡിലീറ്റഡ് സീന്‍ റിലീസ് ചെയ്തു ; വീഡിയോ

എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘ബാഹുബലി : ദ് കണ്‍ക്ലൂഷനി’ല്‍ നിന്ന് നീക്കം ചെയ്ത രംഗം അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. ബാഹുബലി മരിക്കുന്നതിന് മുമ്പുള്ള യുദ്ധത്തിന്റെ രംഗങ്ങളാണ് വീഡിയോയില്‍ കാണാനാവുക. ചിത്രത്തില്‍ നിന്നും ഈ രംഗം ദൈര്‍ഘ്യ കൂടുതല്‍ മൂലം നീക്കം ചെയ്തിരുന്നുവെങ്കിലും, സിനിമയുടെ റഷ്യന്‍ പതിപ്പില്‍ ഈ രംഗം ഉള്‍പ്പെടുത്തിയിരുന്നു.

2017 ഏപ്രില്‍ അവസാനമാണ് ‘ബാഹുബലി’യുടെ രണ്ടാം ഭാഗം പുറത്തിറങ്ങിയത്. ചിത്രം ഇന്ത്യന്‍ ബോക്സോഫീസില്‍ ചരിത്രം കുറിച്ചിരുന്നു. ആദ്യമായി 1000 കോടി രൂപ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രം എന്നതാണ് ‘ബാഹുബലി’യുടെ പ്രശസ്ത റെക്കോര്‍ഡ്. 1700 കോടിയില്‍ അധികം ആയിരുന്നു ചിത്രത്തിന്റെ കളക്ഷന്‍.മറ്റൊരു ചിത്രത്തിനും ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ സാധിച്ചിട്ടില്ല.

തെലുങ്ക്, മലയാളം, തമിഴ്, കന്നട, ഹിന്ദി എന്നീ ഭാഷകള്‍ കൂടാതെ റഷ്യന്‍ ഭാഷയിലും, ജാപ്പനീസ് ഭാഷയിലും ‘ബാഹുബലി’ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരുന്നു.

ചിത്രം അമേരിക്കന്‍ സാറ്റേണ്‍ അവാര്‍ഡ് ഫോര്‍ ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഫിലിം, ഓസ്ട്രേലിയന്‍ ടെല്‍സ്ട്ര പീപ്പ്ള്‍സ് ചോയിസ് അവാര്‍ഡ്, ബെസ്റ്റ് പോപ്പുലര്‍ ഫിലിം പ്രൊവൈഡിങ്ങ് ഹോള്‍സം എന്റര്‍ടെയിന്മെന്റിനും, ബെസ്റ്റ് സ്പെഷ്യല്‍ എഫെക്ട്സിനും, ബെസ്റ്റ് സ്റ്റണ്ട് കോറിയോഗ്രാഫര്‍ക്കും ആയി മൂന്ന് നാഷണല്‍ ഫിലിം അവാര്‍ഡുകള്‍ എന്നീ അവാര്‍ഡുകളും കരസ്ഥമാക്കി.

Most Popular

To Top