International News

പൊലീസിന്റെ മുഖത്തേക്ക് തുപ്പി യുവതി; വലിച്ചിട്ട് മർദിച്ച് പൊലീസുകാരൻ- വിഡിയോ.

ആസ്‌ട്രേലിയ: ഓസ്ട്രേലിയയിലെ സിഡ്നിയിൽ പോലീസുകാരന്റെ മുഖത്തേക്ക് തുപ്പിയ സ്ത്രീയെ അറസ്റ്റ് ചെയ്തു. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ പോകേണ്ട സ്ഥലത്ത് 120 കിലോമീറ്റർ വേഗതയിൽ അപായസൂചന ആയ ചുവപ്പ് ലൈറ്റ് ഇട്ടു ആണ് ഈ യുവതി വാഹനമോടിച്ചത്.

അറസ്റ്റിനുശേഷം കോവിഡ്-19 പരിശോധനക്കായി പോവുകയായിരുന്നു താൻ എന്നാണ് യുവതി വിശദീകരിച്ചത്. പോലീസ് പിടികൂടി കഴിഞ്ഞതിനു ശേഷവും തന്റെ വാഹനത്തിൽ നിന്ന് ഉറങ്ങാൻ യുവതി തയ്യാറായില്ല. തുടർന്ന് പോലീസിന് ബലപ്രയോഗം ചെയ്യേണ്ടി വന്നു.

സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസ് പറയുന്നത്. അറസ്റ്റ് ചെയുന്ന സമയത്തു പോലീസിൻറെ മുഖത്തേക്ക് യുവതി തുപ്പാൻ ശ്രമിച്ചു. ഇതേ തുടർന്ന് പൊലീസുകാരൻ യുവതിയെ മർദ്ദിച്ചു. യുവതിക്ക് ഭീകരബന്ധം ഉണ്ടോ എന്നും പരിശോധിച്ച് വരികയാണെന്ന് ഓസ്ട്രേലിയൻ പോലീസ് വ്യക്തമാക്കി.

യുവതിയുടെ പ്രതികരണത്തിന് എതിരെ സോഷ്യൽ മീഡിയയിൽ വളരെ വലിയ വിമർശനമാണ് ഉയരുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top