Entertainment

9 മാസം കൊണ്ട് 105ല്‍ നിന്ന് 78 കിലോ ആയി മാറിയത് എങ്ങനെ എന്ന് സീരിയല്‍ നടി അശ്വതി പറയുന്നു

അല്‍ഫോണ്‍സാമ്മ സീരിയലിലെ അശ്വതി ആരും മറക്കാനിടയില്ല. പ്രിസില്ല ജെറിന്‍ എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര്. കുങ്കുമ പ്പൂവ് സീരിയലില്‍ കലക്കന്‍ അഭിനയം കാഴ്ച്ച വെച്ച നടി കുറച്ച് കാലങ്ങളായി അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ്. വിവാഹശേഷം ഭര്‍ത്താവിനൊപ്പം ഷാര്‍ജയിലാണ് താരത്തിന്റെ താമസം.

ഇപ്പോള്‍ താരം ഒരു പോസ്റ്റുമായി ഫേയ്‌സ്ബുക്കില്‍ എത്തിയിരി ക്കുകയാണ്. വിവാഹശേഷം നല്ല തടിയായിരുന്നു താരത്തിന്. ഇപ്പോള്‍ താരം തടി കുറച്ച കാര്യമാണ് പോസ്റ്റില്‍ പറയുന്നത്.

105 കിലോ ഉണ്ടായിരുന്ന താരം 78 കിലോയിലെയ്‌ക്കെ ത്തിയിരിക്കുകയാണ് ഇപ്പോള്‍. ഇതിന്റെ സന്തോഷമാണ് താരം കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ 9 മാസം കൊണ്ടാണ് താരം തടി കുറച്ചത്.

പോസ്റ്റ് ഇങ്ങനെ ‘ കഴിഞ്ഞ കഴിഞ്ഞ 9 മാസത്തിലെ എന്റെ ചേഞ്ച് ആണിത്.. ഭൂലോക മടിച്ചി ആയ എനിക്ക് പറ്റുമെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കും അതു സാധിക്കും. അപ്പോള്‍ ഞാന്‍ ഇവിടെ ഒരു ചലഞ്ച് ആരംഭിക്കുവാണ്..എന്റെ പ്രിയ സുഹൃത്തും നിങ്ങള്‍ക്കു ഏവര്‍ ക്കും ഇഷ്ട്ടമുള്ള സ്വന്തം Veena Nairനെ ഞാന്‍ ചലഞ്ച് ചെയ്യുന്നു.. Hope you will accept my challange chakkare എന്നാണ് താരം കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.

വീണ ചലഞ്ച് ഏറ്റെടുക്കുമോ എന്നറിയില്ല. 105 കിലോ ഉണ്ടായിരുന്നപ്പോള്‍ എടുത്ത ഫോട്ടോയും 78 കിലോ ആയപ്പോള്‍ ഉള്ള ഫോട്ടോയും താരം കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

Most Popular

To Top