ഫ്ളവേഴ്സിലെ ജനപ്രിയ പരിപാടിയായ കോമഡി സൂപ്പര്‍ നൈറ്റ്സിലെ അശ്വതിയെ പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ്. മുന്‍പ് നിരവധി പ്രോഗ്രാമിലും അവതാരികയായി താരം എത്തിയിട്ടുണ്ട്. വിജെ ആകുന്നതിന് മുന്‍ താരം ആര്.ജെ ആയിരുന്നു. ഇപ്പോഴിതാ താരം പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ്.

ഇപ്പോഴിതാ ഫാഷന്‍ ഫോട്ടോഗ്രാഫിങ് ടീമായ ബ്ലാക്ക് ടൈ ഫോട്ടോഗ്രാഫിക്ക് വേണ്ടി അശ്വതി ചെയ്ത ഫാഷന്‍ ഫോട്ടോഗ്രാഫി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

അശ്വതി സലീലിന്റെ അശ് ക്രീയേഷന്‍സാണ് വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ചുവപ്പ് നിറത്തിലുള്ള ചുരിദാറാണ് അശ്വതി ധരിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഫോട്ടോഷൂട്ടില്‍ ചുവപ്പ് നിറത്തില്‍ തന്നെയുള്ള മാസ്ക് വച്ചുള്ള ഒരു ഫോട്ടോയുമുണ്ട്. മേക്കപ്പ് ഇല്ലാത്ത അശ്വതിയെ കാണാനാണ് ഭംഗിയെന്നും ചിലര്‍ കമന്റുകള്‍ ഇട്ടിട്ടുണ്ട്.

നല്ല കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. കുട്ടികള്‍ക്ക് നല്ല കഥകള്‍ പറഞ്ഞുകൊടുക്കാന്‍ വേണ്ടി അശ്വതി ഒരു യൂട്യൂബില്‍ ഒരു ചാനലും തുടങ്ങിയിട്ടുണ്ട്.
