അല്ഫോണ്സാമ്മ എന്ന സീരിയയിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ ആളാണ് അശ്വതി. പിന്നീട് കുങ്കുമപ്പൂവിലും നല്ല വേഷമാണ് താരത്തിന് ലഭിച്ചത്. പിന്നീട് നിരവധി സീരിയലുകളില്‍ വേഷമിട്ട താരം വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് പിന്മാറിയിരുന്നു.

പിന്നീട് ദുബൈയില്‍ ഭര്‍ത്താവിന് ഒപ്പം താമസിച്ചു വരുകയാണ്. ഇപ്പോള്‍ താരം തന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു വലിയ നഷ്ടത്തെ പറ്റിയും സങ്കടത്തെപ്പറ്റിയും പറയുകയാണ്. ഈയിടെയായിരുന്നു താരത്തിന്റെ അമ്മയുടെ അമ്മ മരണമടഞ്ഞത്.
മരിക്കുന്നതിന് മുന്‍പ് അമ്മയുടെ അമ്മയ്ക്ക് എന്നെയും സഹോദരങ്ങളെയും കാണണം ഉണ്ടായിരുന്നു. തങ്ങള്‍ക്കും ആഗ്രഹമുണ്ടായിരുന്നു കാണാന്‍. പക്ഷേ ആഗ്രഹം നടന്നില്ലെന്നും ലോക്ക് ഡൌണ്‍ കാരണം പോകാന്‍ കഴിഞ്ഞില്ലെന്നും അശ്വതി പറയുന്നു.

അമ്മയുടെ അമ്മയായ രാജ മാത്യുവിന്റെ മരണം തന്നെ ഏറെ വിഷമിപ്പിച്ചെന്നും ശവസസംസ്കാര ചടങ്ങുകള്‍ പോലും നേരിട്ട് കാണാന്‍ കഴിയാതെ ദുബായിലെ ഫ്ലാറ്റില്‍ ഇരുന്ന് വീഡിയോ കാള്‍ വഴിയാണ് കണ്ടെതെന്നും അശ്വതി പറയുന്നു.
അമ്മച്ചിയുടെ അവസാന നിമിഷത്തില്‍ കൂടെ നില്ക്കാന് കഴിയാത്ത വിഷമം ഇപ്പോളും അലട്ടുന്നുണ്ടെന്നും ജീവിതത്തില്‍ എന്താണ് ശരി എന്താണ് തെറ്റെന്ന് അമ്മച്ചി പഠിപ്പിച്ചത് അമ്മച്ചിയായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
