Entertainment

ഒരേ സമയം മമ്മുക്കയുടെയും ലാലേട്ടന്റെയും ചിത്രങ്ങൾ വന്നാൽ ആദ്യം ലാലേട്ടൻ ചിത്രം ചെയ്യും; ആസിഫ് അലി

അവതാരകനായി എത്തി പിന്നീട് സിനിമയിലെത്തിയ താരമാണ് ആസിഫ് അലി. ഋതു എന്ന സിനിമയിലൂടെയാണ് ആസിഫ് അലി സിനിമയിലെത്തിയത്. താരമിപ്പോള്‍ ഒരു തുറന്ന് പറച്ചില്‍ നടത്തുകയാണ്.

ഒരു ചാനല്‍ ഷോയ്ക്കിടെ അവതാരിക ആസിഫ് അലിയോട് ഒരു ചോദ്യം ചോദിച്ചു. ഒരേ സമയം മമ്മുക്കയുടെയും ലാലേട്ടന്റെയും ചിത്രങ്ങളിലേക്ക് ഓഫര്‍ വന്നാല്‍ ഏതു സ്വീകരിക്കുമെന്നായിരുന്നു അവതാരകന്റെ ചോദ്യം.

ആസിഫ് അലി അപ്പോള്‍ തന്നെ ലാലേട്ടന്റെ പടത്തില്‍ അഭിനയിക്കുമെന്ന് ഉത്തരം നല്‍കി. അതിന്റെ കാരണവും ആസിഫ് അലി തന്നെ പറഞ്ഞു. അത് ഇപ്രകാരമായിരുന്നു.

ജവാന്‍ ഓഫ് വെള്ളിമലയില്‍ മമ്മുക്കയോടൊപ്പം ഒരു ഫുള്‍ ലെങ്ത് റോള്‍ ആസിഫ് ചെയ്തിട്ടുണ്ട്. ലാലേട്ടന്റെ കൂടെ റെഡ്വൈന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചെങ്കിലും കോമ്പിനേഷന്‍ സീന്‍സ് ഇല്ലായിരുന്നു.

അതിനാല്‍ തന്നെ അത്തരത്തില്‍ ഒരു ഓഫര്‍ ലഭിച്ചാല്‍ തീര്‍ച്ചയായും ലാലേട്ടന്‍ ചിത്രം തിരഞ്ഞെടുക്കുമെന്ന് ആസിഫ് അലി പറഞ്ഞു.

Most Popular

To Top