Entertainment

ആശ ശരത്തിന്റെ സ്വഭാവത്തെ വിമർശിച്ചു വീട്ടമ്മ. വീഡിയോ വയറൽ. പ്രതികരണം ആയി ആശ.

കുങ്കുമപൂവ് എന്ന സൂപ്പർഹിറ്റ് പരമ്പരയിൽ കൂടി ശ്രെദ്ധിക്കപെട്ട താരം ആണ് ആശശരത്ത്. എങ്കിലും മികച്ച ഒരു കഥാപാത്രം ആയി അവർ എത്തിയത് ദൃശ്യം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു. മകന്റെ മരണമറിയാതെ മകന്റെ തിരോധാനം അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥയായ ഗീത പ്രഭാകറിനെയാണ് ആശ മികവുറ്റത്ത് ആക്കിയത്. മികച്ചത് എന്ന് പറഞ്ഞാൽ കുറഞ്ഞുപോകുന്ന അഭിനയം ആയിരുന്നു താരത്തിന്റെ. മോഹൻലാൽ കഴിഞ്ഞാൽ ഏറ്റവും മികച്ച അഭിനയം ആയിരുന്നു ഒന്നാം ഭാഗത്തു താരം കാഴ്ച വച്ചത്.
രണ്ടാം ഭാഗത്തിലും താരത്തിന്റെ അഭിനയം എടുത്തു പറയേണ്ടത് ആണ്.

എന്നാൽ ഇപ്പോൾ ഒരു രസകരമായ വീഡിയോ ആയി ആണ് താരം സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. ദൃശ്യം 2 കണ്ട ഒരു സാധാരണ വീട്ടമ്മയുടെ പ്രതികരണമാണ് ആശ ശരത്ത് വീഡിയോ ആക്കി പങ്കുവച്ചിരിക്കുന്നത്. ഇതിനോട് അകം വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം ആയി മാറി.

” മനുഷ്യനെ ടെൻഷൻ അടിപ്പിക്കുന്ന സിനിമ എന്നാണ് വീഡിയോയിൽ വീട്ടമ്മ ചിത്രത്തെ സംബോധന ചെയ്യുന്നത്. ” ഹോ ആ ഡാൻസുകാരത്തി അവൾക്ക് ഒരെണ്ണം കൊടുക്കാനാ തോന്നിയത്. എന്താ അവളുടെ പേര്, ആഹ്…..
ആശ ശരത്ത്. ഹോ അവൾ. അവളുടെ ഭർത്താവ് പാവമാണ്. ഹോ മനുഷ്യനെ ടെൻഷൻ അടിപ്പിക്കുന്ന സിനിമ ”


ഇതായിരുന്നു ദൃശ്യം 2വിനെ കുറിച്ചുള്ള വീട്ടമ്മയുടെ പ്രതികരണം. ഈ സ്ത്രീയുടെ മകൻ പങ്കുവച്ച ഈ വീഡിയോ തരംഗം ആയിരുന്നു. അത്‌ ആശയുടെ ശ്രെദ്ധയിലും പെട്ടിട്ടുണ്ടാകും. ആ വീഡിയോയാണ് ആശ പങ്കുവച്ചിരിക്കുന്നത്.

ഇനി വീടിനു പുറത്ത് ഇറങ്ങിയാൽ ജോർജുകുട്ടി ഫാൻസിന്റെ അടികിട്ടുമോ ആവോ ആശ ശരത്ത് പറയുന്നത്.
ലൈല എന്ന വീട്ടമ്മയാണ് ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞത്.
ഇവരുടെ മകൻ മാത്യുവാണ് വീഡിയോ എടുത്തത്, ലൈലയ്ക്ക് ഒപ്പം ഭർത്താവ് ജിജിയും ഉണ്ട്.

Most Popular

To Top