കഴിഞ്ഞ ദിവസം മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം മോഹന്‍ലാലിന്റെ ജന്മദിനത്തില് താരങ്ങളും സാധാരണക്കാരുമായി എത്രയോ പേര് താരത്തിന് ആശംസകള്‍ നേര്‍ന്നിരുന്നു. ഇന്റര്‍നെറ്റില്‍ മോഹന്‍ലാലിന്റെ ഫോട്ടോകളൊക്കെ തരംഗമായിരുന്നു. ആശാ ശരത്ത് മോഹന്‍ലാലിന്റെ അനായാസമായ അഭിനയമുഹൂര്‍ത്തങ്ങളെ കുറിച്ചാണ് പറഞ്ഞത്. ആശാ സഹജീവികളെ ആത്മാര്‍ത്ഥമായി സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന, സൗഹൃദങ്ങള്‍ എന്നും നെഞ്ചോടു ചേര്‍ത്തു പിടിക്കുന്ന വ്യക്തിയാണ് ലാലേട്ടനെന്നും പറഞ്ഞിരുന്നു.
ആശാ ശരത്തിന്റെ കുറിപ്പ് ഇങ്ങനെ : ‘നമുക്ക് ഒക്കെ പ്രിയപ്പെട്ട നമ്മുടെയൊക്കെ ‘ലാലേട്ടന്റെ’ പിറന്നാള്‍ ആണ് ഇന്ന്. അഭിനയത്തെ ഇത്രമാത്രം പ്രണയിക്കുന്ന, ജീവിതത്തില്‍ എന്തിനെയും ഇത്രമാത്രം അനായാസമായി കൈകാര്യം ചെയ്യുന്ന, സഹജീവികളെ ആത്മാര്‍ത്ഥമായി സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന, സൗഹൃദങ്ങള്‍ എന്നും നെഞ്ചോടു ചേര്‍ത്തു പിടിക്കുന്ന വ്യക്തിയാണ് ‘ലാലേട്ടന്’. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഒക്കെ ഒരു ആള്‍രൂപം. എല്ലാവരും പറയുന്നതുപോലെ തന്നെ അദ്ദേഹത്തിന്റെ അനായാസ മുഹൂര്‍ത്തങ്ങള്‍ നേരിട്ടു കണ്ടു അത്ഭുതപ്പെട്ടിട്ടുള്ള ഒരു ആളാണ് ഞാനും. ‘The Complete Actor’ എന്ന് അദ്ദേഹത്തെ എല്ലാവരും വിളിക്കുന്നത് എന്താണെന്ന് രണ്ടാമത് ഒന്ന് ചിന്തിക്കേണ്ട കാര്യമില്ല… ലാലേട്ടനോട് ഒപ്പം അഭിനയിക്കാനും നൃത്തം ചെയ്യാനും ഒക്കെയുള്ള അവസരങ്ങള്‍ ലഭിച്ചത് എന്റെ ജീവിതത്തിലെ മഹാഭാഗ്യമാണ്. മലയാള സിനിമ കണ്ടതില്‍ വെച്ച് എക്കാലത്തെയും വലിയ അതുല്യ പ്രതിഭയ്ക്ക്, നമ്മുടെ സ്വകാര്യ അഹങ്കാരമായ ‘ലാലേട്ടന്’ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍.
സ്നേഹപൂര്‍വ്വം,
ആശ ശരത്ത്.’
