ഇന്ദ്രന്‍സ് നര്‍മ്മം നിറഞ്ഞ ഒരുപാട് അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ മലയാളി പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച നടനാണ്. ഇന്ദ്രന്‍സ് എന്ന താരം ആദ്യകാലങ്ങളില്‍ ഹാസ്യ പ്രാധാന്യമുള്ള വേഷങ്ങള്‍ അഭിനയിക്കുകയും അത് എല്ലാവരും സ്വീകരിക്കുകയും ചെയ്തതോടെ നമുക്കെല്ലാം വളരെ പ്രിയപ്പെട്ട ഒരു നടനായി മാറി. പിന്നീട് ഈ നടന് സ്ഥിരമായ കോമഡി വേഷം കൂടാതെ ശക്തമായ കഥാപാത്രങ്ങള്‍ അഭിനയിച്ച് നമ്മളെ അത്ഭുതപ്പെടുത്തി.ഇന്ന് എല്ലാവര്ക്കും ഒരുപാട് ഇഷ്ടമാണ് വളരെ വിനയത്തോടും ബഹുമാനത്തോടും സംസാരിക്കുന്ന ഈ മനുഷ്യനെ. എത്ര ലളിതമായാണ് അദ്ദേഹം തന്റെ പച്ചയായ ജീവിതം ഒരു മറയുമില്ലാതെ വേദിയില്‍ പറയുന്നത്. ഇന്ദ്രന്‍സ് സിനിമ ലോകത്ത് നിന്നും ജനങ്ങളുടെ ഹൃദയം കീഴടക്കിയ സാധാരണക്കാരനായ പ്രതിഭയാണ്.
ഇപ്പോള്‍ ഇതാ ഇന്ദ്രന്‍സ് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും നേടി മലയാള സിനിമയില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്.
എന്നാല്‍ ഇതിനു മുമ്പ് രണ്ട് നായികമാര്‍ ഇന്ദ്രന്‍സിന്റെ നായികയായി അഭിനയിക്കാന്‍ തയ്യാറായില്ല. ഇവരെ ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു എന്ന ചിത്രത്തില്‍ നിന്നും സംവിധായകന് ആര് ശരത്ത് ഒഴിവാക്കിയിരുന്നു. സംവിധായകന് ഒഴിവാക്കിയത് ലക്ഷ്മി ഗോപാലസ്വാമിയെയും ആശാ ശരത്തിനെയുമാണ്. ചിത്രത്തില്‍ ചാര്‍ളി ചാപ്ലിനിന്റെ വേഷത്തിലാണ് ഇന്ദ്രന്‍സ് അഭിനയിച്ചത്.
ലക്ഷ്മി ഗോപാലസ്വാമി സംവിധായകന്റെ ക്ഷണം കേട്ടതോടെ സന്തോഷത്തോടെ സമ്മതിക്കുകയും പൂജയ്ക്ക് എത്താമെന്ന് അറിയിക്കുകയും ചെയ്തു. ഇന്ദ്രന്റെ (ഇന്ദ്രജിത്ത് സുകുമാരന്‍) ഒപ്പമാണ് നായികയായി അഭിനയിക്കുന്നത് എന്നാണ് താന്‍ വിചാരിച്ചത് എന്ന് ലക്ഷ്മി പൂജയുടെ തലേദിവസം സംവിധായകനെ വിളിച്ചു പറഞ്ഞു. പിന്നീടാണ് ഇന്ദ്രന്‍സിന്റെ ഒപ്പമാണെന്ന് മനസ്സിലായത്. താന്‍ ഇന്ദ്രന്‍സിന്റെ നായികയാകാന്‍ തയ്യാറല്ലെന്ന് ലക്ഷ്മി പറഞ്ഞു. ഇന്ദ്രജിത്തിനെ നായകനാക്കിയാല്‍ പ്രതിഫലം കുറച്ചു പോലും അഭിനയിക്കാന്‍ തയ്യാറാണെന്നും ലക്ഷ്മി പറഞ്ഞു. എന്നാല്‍ സംവിധായകന് തന്റെ ചിത്രത്തിലെ നായകനെ താനാണ് തീരുമാനിക്കുന്നത് എന്ന് പറയുകയായിരുന്നു.
ആശാ ശരത്ത് ഇന്ദ്രന്‍സിനൊപ്പം നായികയായി അഭിനയിച്ചാല്‍ തന്റെ ഇമേജ് തകരുമെന്ന് പറഞ്ഞ് മറ്റൊരു നായകനെ വെയ്ക്കാന്‍ സംവിധായകനോട് ആവശ്യപ്പെട്ടു. ആര് ശരത്ത് എന്നാല്‍ ആശ പിന്മാറിക്കോളൂ എന്ന് പറഞ്ഞു. ലക്ഷ്മി ഗോപാലസ്വാമി ഇതിനെ തുടര്‍ന്നാണ് രംഗത്തേയ്ക്ക് വന്നത്.
മുമ്പ് പല നായികമാരും കലാഭവന്‍ മണി നായകനായ ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായില്ല. അവസാനം ആ റോള്‍ നടി രംഭ സ്വീകരിച്ചു. ആ സംഭവത്തിന് ഒരുപാട് വാര്‍ത്താ പ്രാധാന്യം കിട്ടിയിരുന്നു. സിനിമാ ലോകത്ത് നിലനില്‍ക്കുന്ന ജാതി വേര്‍തിരിവുകളും അയിത്തവും അന്ന് ചര്‍ച്ചയാവുകയും ചെയ്തു.
