Entertainment

ബിഗ് ബോസ്സിൽ നടക്കുന്നത് മൊത്തം സത്യം അല്ല. ആര്യയുടെ വെളിപ്പെടുത്തൽ!

വളരെ അധികം ജനപ്രീതി നേടിയ ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ്ഗ് ബോസ്സ്. ബിഗ്ഗ് ബോസ്സിന്‍റെ രണ്ടാം സീസണില്‍ ഒരുപാട് ആരാധകരുടെ പിന്തുണയുമായാണ് ആര്യ മത്സരാര്‍ത്ഥിയായി എത്തിയത്. ഏഷ്വാനെറ്റില്‍ തന്നെ സംപ്രേക്ഷണം ചെയ്യപ്പെട്ട ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ ജനഹൃദയങ്ങള്‍ കീഴടക്കിയത്‌. പക്ഷെ ബിഗ്ഗ് ബോസ്സില്‍ എത്തി അധികം നാളുകള്‍ ആവുന്നതിന് മുമ്പ് ആര്യയുടെ ആരാധകവൃന്ദം കുറഞ്ഞു. ആര്യയുടെ യഥാര്‍ത്ഥ പ്രകൃതം ഇപ്പോഴാണ് വെളിപ്പെട്ടത് എന്നതായിരുന്നു പലരും ഇതിനായി ഉന്നയിച്ച കാരണം. പ്രത്യേകിച്ച് ബിഗ്ഗ് ബോസ്സ് മത്സരാര്‍ത്ഥിയായ രജിത്ത് കുമാറിനെ മറ്റുള്ള മത്സരാര്‍ത്ഥികള്‍ ടാര്‍ഗെറ്റ് ചെയ്തപ്പോഴും പിന്നീട് അദ്ദേഹത്തെ പുറത്താക്കിയപ്പോഴും അദ്ദേഹത്തിന്‍റെ ആരാധക ആര്‍മി മറ്റ് മത്സരാര്‍ത്ഥികളെ സൈബര്‍ ഇടങ്ങളില്‍ ആക്രമിച്ചു കൊണ്ടിരുന്നു. ആ തരത്തിലെ ആക്രമണം ഏറ്റവും കൂടുതല്‍ അനുഭവിച്ചത് മഞ്ജു പത്രോസും ആര്യയും രേഷ്മയുമാണ്. കോവിഡ് 19ന്റെ ദ്രുതഗതിയിലുള്ള വ്യാപനം കാരണം ഷോ എഴുപത്തഞ്ച് ദിവസങ്ങള്‍ക്ക് ശേഷം നിര്‍ത്തുകയായിരുന്നു. മത്സരാര്‍ത്ഥികള്‍ തിരികെ എത്തിയതിനു ശേഷവും സൈബര്‍ ആക്രമണം തുടര്‍ന്നു. അതിന് എതിരെ ഇപ്പോള്‍ ആക്രമിക്കപ്പെടുന്ന താരങ്ങള്‍ രംഗത്തു വരികയാണ്.

അവരില്‍ ഒരാളായ ആര്യ ഇപ്പോള്‍ ലൈവിലൂടെ തന്‍റെ ഭാഗം പറഞ്ഞിരിക്കുകയാണ്. ബിഗ്ഗ് ബോസ്സ് ഹൗസില്‍ നടന്ന പല കാര്യങ്ങളും പ്രേക്ഷകര്‍ അറിഞ്ഞിട്ടില്ല എന്നാണ് ആര്യയുടെ വാദം.

ആര്യ ലൈവില്‍ പറഞ്ഞതിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇവയാണ്. ‘ബിഗ്ഗ് ബോസ്സില്‍ നടക്കുന്നത് പൂര്‍ണ്ണമായും സത്യമല്ല. ബിഗ്ഗ് ബോസ്സില്‍ പ്രേക്ഷകര്‍ അറിയാത്ത പല കാര്യങ്ങളും ഉണ്ട്‌. ബിഗ്ഗ് ബോസ്സിന്റെ മുഴുവന്‍ എപ്പിസോഡുകളും കണ്ടതിനു ശേഷമാണ് അങ്ങനെ തോന്നിയത്. നിങ്ങള്‍ക്ക് അറിയാത്ത ബിഗ്ഗ് ബോസ്സിലെ കാര്യങ്ങള്‍ എല്ലാം ഞാന്‍ എന്‍റെ ഇന്‍സ്റ്റാഗ്രാം വഴി പോസ്റ്റു ചെയ്യും. എന്റെ ഈ റിവ്യു ആരെയും മോശമാക്കാന്‍ അല്ല. ബിഗ്ഗ് ബോസ്സില്‍ നടന്ന എല്ലാ കാര്യങ്ങളും പുറത്തു വന്നില്ല. നിങ്ങള്‍ ഇതൊക്കെ അറിയണ്ടേ?

ഈ സമയത്ത് ബിഗ്ഗ് ബോസ്സിനെ കുറിച്ചോ, എന്നെ വെറുക്കുന്നവരെ കുറിച്ചോ, സ്വയം ആര്‍മി അംഗങ്ങള്‍ എന്ന് അവകാശപ്പെടുന്നവരെ കുറിച്ചോ എനിക്ക് ഒന്നും പറയാന്‍ ആഗ്രഹമില്ല. നമ്മള്‍ ഇപ്പോള്‍ അതിനെക്കാള്‍ ഭീകരവും ഭയപ്പെടുത്തുന്നതും ആയ കോവിഡ് 19 എന്ന മഹാമാരിയെ നേരിട്ടുകൊണ്ട് ഇരിക്കുകയാണ്.’ ആര്യ മനസ്സു തുറന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top