Entertainment

അമ്മയും എന്റെ ചെറിയ മകളും മരിച്ച്‌ പോയ അച്ഛനും നേരെ അധിക്ഷേപം. ഈ മനോരോഗം ഇനിയും സഹിക്കാന്‍ തയ്യാറല്ല!

ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകള്‍ നെഞ്ചേറ്റിയ നടിയാണ് ആര്യ. ഷോവിന്റെ രണ്ടാം സീസണില്‍ ആര്യയെ കാണാതിരുന്നപ്പോള്‍ പ്രേക്ഷകര്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. പിന്നീടാണ് ആര്യ ബിഗ്ഗ് ബോസ്സ് സീസണ്‍ രണ്ടില്‍ എത്തുന്നത്. കൊറോണാ വ്യാപനം കാരണം ഷോ നിര്‍ത്തിവെച്ചതുവരെ ആര്യ സജീവ സാന്നിധ്യമായിരുന്നു. വന്‍ ആരാധക പിന്തുണയും ആര്യയ്ക്ക് ലഭിച്ചിരുന്നു. എങ്കിലും വിമര്‍ശനങ്ങളും ഒരുപാട് വന്നിരുന്നു. ആര്യയെ മാത്രമല്ല, അവരുടെ മാതാപിതാക്കളെയും മകളെയും ഒക്കെ ചിലര്‍ ലക്ഷ്യം വെച്ചു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ആര്യ പ്രതികരിക്കുകയാണ് ഇപ്പോള്‍. കൊറോണയുടെ പ്രശ്നങ്ങള്‍ അവസാനിക്കുമ്പോള്‍ താന്‍ ശക്തമായ പ്രതികരണങ്ങളിലേക്ക് തിരിയുമെന്ന് ആര്യ വെളിപ്പെടുത്തി.

ആര്യയുടെ വാക്കുകളിലെക്ക് : “ബിഗ് ബോസ് പോലൊരു ഷോ യില്‍ ആളുകള്‍ക്ക് തീര്‍ച്ചയായും അവരുടെ പ്രിയപ്പെട്ട മത്സരാര്‍ഥികള്‍ ഉണ്ടാവുമെന്ന് എനിക്ക് അറിയാം. അതില്‍ സംശയമില്ല. ഒരു പ്രേക്ഷക ആയിരുന്നപ്പോഴൊക്കെ എനിക്കും എന്റെ ഫേവറൈറ്റ് ഉണ്ടായിരുന്നു. ഞാനും ഒരു മത്സരാര്‍ഥിയായിരുന്ന ഈ സീസണില്‍ പോലും ഹൗസില്‍ എനിക്ക് പ്രിയപ്പെട്ടവര്‍ ഉണ്ടായിരുന്നു. വളരെ സാധാരണമായ ഒരു കാര്യമാണിത്. ഓരോ വ്യക്തികളും വ്യത്യസ്തരാണ്. ഓരോരുത്തരും ചിന്തിക്കുന്നതും കാര്യങ്ങളെ നോക്കി കാണുന്നതും അവയോടുള്ള കാഴ്ചപാടുകളും വ്യത്യസ്തമായിരിക്കും.

ഒരു മത്സരാര്‍ഥി എന്ന നിലയില്‍ ആരോഗ്യപരമായ വിമര്‍ശനങ്ങളെ സ്വീകരിക്കുക എന്നത് പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും എന്റെ ഉത്തരവാദിത്ത്വം കൂടിയാണ്. പക്ഷേ അതിന്റെ അര്‍ത്ഥം നിങ്ങള്‍ക്ക്‌ എന്നെ അധിക്ഷേപിക്കാം എന്നല്ല. സമൂഹ മാധ്യമം എന്നത് വളരെ ശക്തവും ഉപകാരപ്രദവുമായ ഒരു വേദിയാണ്. പക്ഷേ അത് നല്ല രീതിയില്‍ ഉപയോഗിക്കണം. ഒരു പബ്ലിക് പ്രൊഫൈല്‍ ഉള്ളത് കൊണ്ട് നിങ്ങള്‍ക്ക് ആരെയും എത്ര വേണമെങ്കിലും അധിക്ഷേപിക്കാമെന്ന് കരുതരുത്. എല്ലാത്തിനും ഒരു പരിധിയുണ്ട്. ഞങ്ങളില്‍ മിക്കവരും പ്രത്യേകിച്ച്‌ സ്ത്രീകള്‍ ഈ അവസ്ഥ നേരിടുന്നുണ്ട്. അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഇത് അധികാരികള്‍ക്ക് മുന്നില്‍ എത്തിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. ഇത്തരം കമന്റുകളെ അവഗണിക്കാന്‍ എന്നോട് ഇത്രയും കാലം പറഞ്ഞിരുന്നവരോട്… ക്ഷമിക്കണം.

ഒരുപാട് കാലമായി ഞാനിത് ക്ഷമിക്കുന്നു. അമ്മയും എന്റെ ചെറിയ മകളും അടുത്ത സുഹൃത്തുക്കളും മരിച്ച്‌ പോയ അച്ഛനുമൊക്കെ അധിക്ഷേപങ്ങള്‍ നേരിടുന്നുണ്ട്. ഇത്തരമൊരു മനോരോഗം ഇനിയും സഹിക്കാന്‍ ഞാന്‍ തയ്യാറല്ല. മറ്റൊരു സുപ്രധാന സാഹചര്യത്തില്‍ (കൊറോണ) ആയതിനാലാണ് ഞങ്ങളില്‍ മിക്കവരും ഇതേ കുറിച്ച്‌ നിശബ്ദത തുടരുന്നത്. നന്ദി…” ആര്യ പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top