Entertainment

ചിന്ത ഉണര്‍ത്തുന്ന അവതരണ രീതിയുമായി പ്രേക്ഷകശ്രദ്ധ നേടി അരൂപി ഹൃസ്വചിത്രം ; വീഡിയോ

പ്രണയത്തില്‍ ചതിക്കപ്പെട്ട് തെരുവില്‍ എത്തിച്ചേര്‍ന്ന ഒരു സ്ത്രീയുടെ വ്യത്യസ്തമായ വീക്ഷണകോണിലൂടെ കഥ പറയുന്ന ഒരു ഹൃസ്വചിത്രം യുട്യൂബില്‍ ശ്രദ്ധ നേടുന്നു. ‘അരൂപി’ എന്ന് പേര് ഇട്ടിരിക്കുന്ന ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്കൊന്നും പേരുകള്‍ നല്‍കിയിട്ടില്ല. വലിയ സ്വപ്നങ്ങളുമായി ഒരു പ്രണയജീവിതം നയിച്ച്, അവസാനം വേശ്യാവൃത്തിയിലേക്ക് എത്തുകയും, എച്ച്ഐവി പോസിറ്റീവ് ആവുകയും, തെരുവിലേക്ക് എറിയപ്പെടുകയും ചെയ്യുകയാണ് ഇതിലെ കേന്ദ്ര കഥാപാത്രം.

പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ അസിസ്റ്റന്റ് ആയിരുന്ന ആര്യ കൃഷ്ണന്‍ ആര്‍.കെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. അമ്പിളി സുനില്‍, ബാജിയോ ജോര്‍ജ്, കൃഷ്ണ കൃഷ്, രാഹുല്‍ വി നായര്‍ എന്നിവര്‍ ഹൃസ്വചിത്രത്തില്‍ അഭിനയിച്ചു. അനന്തു ശശിധരന്റേതാണ് ഛായാഗ്രഹണം. എഡിറ്റിങ്ങ് ചെയ്തിരിക്കുന്നത് ഡോണ്‍ സാകി. സംവിധായികയുടെ തന്നെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് എസ്.കെ. ബാലചന്ദ്രനാണ്.

4 ദിവസംകൊണ്ട് യുട്യൂബില്‍ 62,000ത്തില്‍ അധികം വ്യൂവ്സാണ് ഹൃസ്വചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റി്ന്റെ യുട്യൂബ് ചാനലിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

Most Popular

To Top