
ബോളിവുഡ് താരങ്ങളിൽ ഏറെ ശ്രെദ്ധേയമാണ് ഹൃതിക്ക് റോഷനും കങ്കണയും. ഇപ്പോൾ ബൊളീവുഡിൽ ചർച്ച ആയിരിക്കുന്നത് ഇവരെ കുറിച്ച് ആണ്.
ഇരുവരെയും അപമാനിക്കുന്നരീതിയില്‍ ഉള്ള അര്‍ണബ് ഗോസാമിയുടെ വാട്സ്ആപ്പ് ചാറ്റിന്റെ സ്ക്രീന്‍ഷോട്ടുകളും മറ്റും ആണ് ഇപ്പോൾ പുറത്ത് വരുന്നത്. 2017 ഒക്ടോബര്‍ ഏഴാം തീയതി അര്‍ണബും ബാര്‍ക്ക് മുന്‍ സിഇഒ പാര്‍ത്തോദാസ് ഗുപ്തും തമ്മില്‍ നടന്ന ചാറ്റിലാണ് ഹൃതിക്കിനെയും കങ്കണയെയും കുറിച്ചുള്ള പരാമർശങ്ങൾ പുറത്ത് വരുന്നത് .

സ്ക്രീൻ ഷൂട്ട് ഇങ്ങനെ…
‘കങ്കണയ്ക്ക് ഇറോട്ടോ മാനിയ ആണ്. മാത്രമല്ല, അവര്‍ ഹൃതിക്കുമായി ലൈംഗികമായി അടിമപ്പെട്ടു.’ കങ്കണ പരിധിവിടുന്നുണ്ടെന്നും ആളുകള്‍ക്ക് അവളെ പേടിയാണ് …….

, പുല്‍വാമ, ബാലാക്കോട്ട് ആക്രമണങ്ങളെക്കുറിച്ച് അര്‍ണബ് ഗോസാമിയും പാര്‍ത്തോദാസ് ഗുപ്തയും നടത്തിയ ചാറ്റുകളും പുറത്തുവരുന്ണ്ട്.

40ഓളം ജവാന്മാര് കൊല്ലപ്പെട്ട പുല്‍വാമ ആക്രമണത്തെക്കുറിച്ചും അതിന് തിരിച്ചടിയായി നല്കിയ ബാലാക്കോട്ട് ആക്രമണത്തെക്കുറിച്ചുമുള്ള ഇരുവരുടെയും ചാറ്റുകളും പുറത്തുവരുന്നുണ്ട് . പുല്‍വാമ ആക്രമണത്തില്‍ അര്‍ണബിന്റെ സന്തോഷം ചാറ്റില്‍ മനസിലാക്കാൻ കഴിയുന്നുണ്ട് . വലിയ വിജയം എന്നാണ് പാര്‍ത്തോദാസിനോട് അര്‍ണബ് പറയുന്നത്. പുല്‍വാമ ആക്രമണം മറ്റു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുന്‍പ് റിപ്പബ്ലിക്ക് ടിവിക്ക് നല്കാന് സാധിച്ചു. ഇത്തവണ നമ്മള് വിജയിച്ചുയെന്നും അര്‍ണബ് പറയുന്നുണ്ട് .

പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നല്കിയ ബാലാക്കോട്ട് ആക്രമണം മൂന്നുദിവസം മുന്‍പ് അര്‍ണബ് അറിഞ്ഞെന്നും സ്ക്രീൻ ഷോട്ടിൽ നിന്ന് അറിയാൻ സാധിക്കുന്നു . 2019 ഫെബ്രുവരി 23ലെ ചാറ്റിലാണ് ഇക്കാര്യമുള്ളത്.
ചാറ്റ് ഇങ്ങനെ:
‘രാജ്യത്ത് ഉടന്‍ വലിയ എന്തെങ്കിലും സംഭവിക്കും’ എന്ന് അര്‍ണബ്. പിന്നാലെ ‘ദാവൂദ്’ എന്ന് സംശയരൂപത്തില്‍ പാര്‍ത്തോ ദാസ്. ‘അല്ല സര് പാകിസ്ഥാന്. പ്രധാനമായ എന്തെങ്കിലും ഇത്തവണ നടക്കു’മെന്ന് അര്‍ണബ്. ‘കൊള്ളാ’മെന്ന് പാര്‍ത്തോ ദാസിന്റെ മറുപടി. പിന്നീട് പാര്‍ത്തോ ദാസ് പറയുന്നത്്: ‘ഈ സീസണില്‍ വലിയ മനുഷ്യന് ഇത് നല്ലതാണ്. അപ്പോള്‍ അദ്ദേഹം തെരഞ്ഞെടുപ്പ് തൂത്തുവാരും, സാധാരണ ആക്രമണമായിരിക്കുമോ’. ഇതിന് അര്‍ണബിന്റെ മറുപടി, ‘സാധാരണ ആക്രമണത്തിനേക്കാള്‍ വളരെ വലുത്’ എന്നാണ്.

ചാറ്റ് വിവരങ്ങള്‍ പുറത്തുവന്നതോടെ ആളുകൾക്ക് പലതരത്തിൽ ഉള്ള സംശയം ആണ് ആളുകൾക്ക്. ചാറ്റിൽ പറയുന്ന വലിയ മനുഷ്യൻ ആരാണ് എന്നാണ് ആളുകൾ ഒന്നടങ്കം ചോദിക്കുന്നത്.
