Entertainment

ജോലിക്കാരിയെ നോക്കുകുത്തിയായി നിര്‍ത്തി ബിഗ്ഗ് ബോസ്സ് താരം ആഹാരം കഴിച്ചു. പിന്നാലെ സൈബര്‍ പൊങ്കാല. ; മറുപടിയുമായി താരം

അര്‍ച്ചന സുശീലന്‍ ജനപ്രിയ പരമ്പരകളില്‍ വില്ലത്തി റോളുകള്‍ ചെയ്ത് പ്രേക്ഷകശ്രദ്ധ നേടിയെടുത്ത താരമാണ്. താരത്തിന്റെ എക്കാലത്തെയും മികച്ച ടെലിവിഷന്‍ പരിപാടികള്‍ ‘എന്റെ മാനസപുത്രി’യും ‘ ബിഗ്ഗ് ബോസ്സ് സീസണ്‍ വണ്ണി’ലാണ്. പക്ഷെ, താരം കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോ വന്‍ വിവാദമായിരുന്നു.

വീഡിയോയില്‍ അച്ഛനും അമ്മയ്ക്കും ഒപ്പം അര്‍ച്ചന പാകം ചെയ്ത പനീര്‍ മസാല പങ്ക് വെയ്ക്കുന്നതിന്റെ ഇടയില്‍ വീട്ടിലെ വേലക്കാരി അത് നോക്കി നില്‍ക്കുന്നതും കാണാമായിരുന്നു. ആളുകള്‍ ‘വേലക്കാരിക്ക് കൂടി നല്‍കാമായിരുന്നു.’, ‘ഇങ്ങനെ അവരെ നിര്‍ത്തി എങ്ങനെ കഴിക്കാന്‍ തോന്നുന്നു?’ തുടങ്ങിയ വിമര്‍ശനങ്ങളും ട്രോളുകളുമായി രംഗത്ത് വന്നിരുന്നു.

എന്നാല്‍ അര്‍ച്ചന ഇപ്പോള്‍ ആ വീഡിയോയില്‍ നടന്ന സംഭവം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.

അര്‍ച്ചനയുടെ വാക്കുകളിലേക്ക്, ‘ഈ അടുത്ത് ഞാന്‍ പോസ്റ്റ് ചെയ്ത വീഡിയോ കണ്ട് ഒരു പുതിയ വിവാദവും വാര്‍ത്തകളും സൃഷ്ടിച്ചവര്‍ക്കാണ് ഈ വീഡിയോ. ഈ ചിത്രം പോസ്റ്റ് ചെയ്ത് മറ്റുള്ളവരെ ബോധിപ്പിക്കെണ്ട ആവശ്യം എനിക്ക് ഉണ്ടാകുമെന്ന് ഒരിക്കലും തോന്നിയിരുന്നില്ല. അവള്‍ എന്റെ കുടുംബാംഗമാണ്. എന്നും അങ്ങനെതന്നെ ആയിരിക്കും.

മുതിര്‍ന്നവരെ ബഹുമാനിക്കണമെന്നും എല്ലാവരെയും ഒരുപോലെ കാണണമെന്നുമാണ് എന്റെ മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് നമ്മള്‍ അച്ഛനും അമ്മയ്ക്കും ആഹാരം കൊടുത്തിട്ടാണ് കഴിക്കാര്‍. എന്റെ പഴയ വീഡിയോകള്‍ കണ്ടാല്‍ അത് മനസ്സിലാകും. എന്റെ കൂടെ എല്ലാ ദിവസവും വ്യായാമം ചെയ്യുന്നതുകൊണ്ടാണ് അവള്‍ ക്ഷീണിച്ചിരിക്കുന്നത്. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ!’

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top