International News

ബിസിനസ്സിലെ തകര്‍ച്ച തളര്‍ത്തി. മീറ്റിങ്ങിന് തൊട്ടുമുമ്പ് ജീവനൊടുക്കി ; നൊമ്പരമായി അറയ്ക്കല്‍ ജോയി

പ്രമുഖ വ്യവസായി അറയ്ക്കല്‍ ജോയിയുടെ കമ്പനിയുടെ മീറ്റിങ്ങ് നിശ്ചയിച്ചതിന് തൊട്ടു മുമ്പായിരുന്നുവെന്ന് പുതിയ വെളിപ്പെടുത്തല്‍. അദ്ദേഹത്തിന്റെ കുടുംബ സുഹൃത്ത് ബിസിനസ്സില്‍ ഉണ്ടായ തിരിച്ചടികള്‍ ജോയിയെ കടുത്ത മനോവിഷമത്തിലേക്ക് തള്ളിയിട്ടിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്‌. അദ്ദേഹം ഏപ്രില്‍ 23നാണ് ദുബായ് ബിസിനസ്സ് ബേയിലെ കെട്ടിടത്തിന്റെ 14ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയത്.

അറക്കല്‍ ജോയിയുടെ കമ്പനിയ്ക്ക് രണ്ട് ലക്ഷം കോടിയുടെ വിറ്റുവരവ് ഉണ്ടായിരുന്നതാണ്. കമ്പനി ഓഹരി വിപണിയില്‍ പ്രവേശിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി തിരിച്ചടികള്‍ ഉണ്ടായത്.

ജോയിയുടെ സുഹൃത്തിന്റെ വാക്കുകളിലേക്ക്, ‘പെട്രോൾ വിലയിടിവിൽ ഉണ്ടായ നഷ്ടം മൂന്നു മാസത്തിനകം തീരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പുതിയ പദ്ധതി വൈകുന്നത് ജോയിയുടെ മനസ്സിനേറ്റ മുറിവായിരുന്നു. യു എ ഈയില്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച വ്യവസായിയുടെ പേര് മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് ശരിയല്ല. അദ്ദേഹവുമായി ജോയിയ്ക്ക് ഒരു ബന്ധവും ഇല്ലായിരുന്നു.’

എം കോമും സി എ ഇന്ററും പാസ്സായി 1997ല്‍ ദുബായില്‍ എത്തിയ ജോയി തന്റെ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്തത് ക്രൂഡ് ഓയില്‍ വ്യാപാരം, പെട്രോ കെമിക്കല്‍ ഉത്പന്ന നിര്‍മ്മാണം, എണ്ണ ടാങ്ക് ശുചീകരണം, അഗ്രോഫാമിങ്ങ് എന്നിവയിലൂടെയാണ്. മൊബൈല്‍ സേവന ദാതാക്കളായ ഇത്തിസലാത്തിന്റെ പ്രധാന കരാറുകള്‍ ഏറ്റെടുത്തിരുന്ന കമ്പനിയും ജോയിയുടേത് ആയിരുന്നു.

ജോയിയുടെ പുതിയ എണ്ണ ശുദ്ധീകരണ കമ്പനി നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്. അദ്ദേഹത്തിന്റേതാണ് ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ എണ്ണ ടാങ്കര്‍ ശുദ്ധീകരണ സ്റ്റേഷന്‍. ജോയിയ്ക്ക് മറ്റു ഗള്‍ഫ് രാജ്യങ്ങളിലും, ആഫ്രിക്കയിലും ഇന്ത്യയിലും കമ്പനികളുണ്ട്. വന്‍കിട നിക്ഷേപകര്‍ക്ക് യു എ ഇ സര്‍ക്കാര്‍ നല്‍കുന്ന ഗോള്‍ഡ് കാര്‍ഡ് വീസ ജോയി നേടിയിട്ടുണ്ട്. മികച്ച സംരംഭകനുള്ള അവാര്‍ഡിനും ജോയി അര്‍ഹനായിട്ടുണ്ട്. ജോയി ഭാര്യ സെലിനിനും മക്കളായ അരുണിനും ആഷ്ലിയ്ക്കും ഒപ്പം ജുമൈറയില്‍ ആയിരുന്നു താമസം.

ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ നാട്ടില്‍ എത്തിക്കുന്ന അദ്ദേഹത്തിന്റെ മൃതദേഹത്തെ കുടുംബവും അനുഗമിക്കും. ഇന്ത്യന്‍ കോണ്‍സല്‍ വിപുല്‍ പറഞ്ഞത് അനുസരിച്ച് യു എ ഇ വിദേശകാര്യ മന്ത്രാലയത്തിന്റെ കൂടി അനുമതി ലഭിച്ചാലുടന്‍ മൃതദേഹം കോഴിക്കോട് വിമാനത്താവളത്തിലേക്ക് കൊണ്ടുപോകും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top