ബോളിവുഡ് സംവിധായകന് രാംഗോപാല്‍ വര്മ്മയെക്കുറിച്ച പ്രത്യേകം പരിചയപ്പെ ടുത്തേണ്ടതില്ല. സംവിധായകനുപരി ഏറെ വിവാദത്തിലും ഇദ്ദേഹം ഉള്‍പ്പെട്ടിട്ടുണ്ട്. രാംഗോപാല്‍വര്‍മ്മ പരിചയപ്പെടുത്തുന്ന നായികമാരെല്ലാം പിന്നെ വലിയ ഗ്ലാമര്‍ താരങ്ങളായിട്ടുണ്ട്. അത്തരത്തില്‍ ഒരു ഗ്ലാമര്‍ താരത്തെ ഇപ്പോള്‍ സംവിധായകന് പരിചയപ്പെടുത്തിയിരിക്കുകയാണ്.
ആര്‍ജിവിയുടെ പുതിയ സിനിമ ത്രില്ലറില്‍ നായികയാകുന്നത് ഒഡീഷയില്‍ നിന്നുള്ള ചൂടന്‍ സുന്ദരിയാണ്. അപ്സരാ റാണി എന്നാണ് പുതിയ ചൂടന്‍ നായികയുടെ പേര്. രാംഗോപാല്‍ വര്‍മ്മ തന്നെയാണ് നായികയുടം വിശേഷങ്ങളും ചിത്രങ്ങളും സാമൂഹ്യമാധ്യങ്ങളിലൂടെ പങ്കുവെച്ചത്.
ഒഡീഷയെക്കുറിച്ച് 1999 ചുഴലിക്കാറ്റിന് ശേഷം താന്‍ അധികം കേട്ടിട്ടില്ല എന്നു പറഞ്ഞാണ് വര്‍മ്മ നായികയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തിരിക്കന്നത്. 1999 ലെ ചുഴലിക്കാറ്റ് കഴിഞ്ഞ ശേഷം അപ്സരയെ കാണും വരെ ഒഡീഷയെ കുറിച്ച് പോലും കേട്ടിട്ടില്ല. എന്നാല്‍ എല്ലാത്തരത്തിലുമുള്ള കൊടുങ്കാറ്റ് സൃഷ്ടിക്കാനും ഒഡീഷയ്ക്ക് കഴിയുമെന്ന് ഇപ്പോള്‍ ഇവളെ കണ്ട ശേഷം മനസ്സിലായി. ഇത്തരത്തിലുള്ള സുന്ദരികള്‍ ഉണ്ടെന്നത് ഒഡീഷയെ കൂടുതല്‍ കരുത്തുറ്റതാക്കും.” അദ്ദേഹം കുറിച്ചു.
നടിയെ ഏറെ പ്രശംസിച്ച രാംഗോപല്‍ വര്‍മ്മ ഇവിടെ നിന്നും കൂടുതല്‍ പ്രതിഭകളെ കണ്ടെത്താന്‍ കഴിയുമെന്നും താരം പറഞ്ഞു. ഒഡീഷയില്‍ തന്നെക്കാള്‍ മിടുക്കികള്‍ ഏറെയുണ്ടെന്നും അവസരം കിട്ടുന്നില്ലെന്നും മറ്റുള്ളവര്‍ ഒഡീഷയിലെ പ്രതിഭകളെ കൂടി ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്നും ആയിരുന്നു അപ്സരയുടെ മറുപടി.
ആപ്സരയുടെ കൂടുതല്‍ ഗ്ളാമറസായ രംഗങ്ങളുള്ള സിനിമയുടെ രംഗങ്ങളും ആര്‍ജിവി പുറത്തു വിട്ടിട്ടുണ്ട്. ഊര്‍മ്മിളയും, രാധികാ ആപ്തേയും അടക്കം അനേകം ഗ്ളാമര്‍ നടിമാരെ അവതരിപ്പിച്ച സംവിധായകനാണ് രാംഗോപാല്‍ വര്‍മ്മ.
