Entertainment

തന്റെ സൗന്ദര്യം ആസ്വദിക്കുന്നവർ തന്നെയാണ് വിമർശിക്കുന്നത് എന്ന് അപ്സര റാണി!!!

റാം ഗോപാൽ വർമ്മ എന്ന സംവിധായകന്റെ പുതിയ ചിത്രമായ ത്രില്ലെർ കഴിഞ്ഞ ദിവസങ്ങളിലാണ് യൂട്യൂബ് ഇൽ റിലീസ് ആയത്. വിവാദ പരമായ സിനിമകളുടെ സംവിധായകൻ കൂടിയായ റാം ഗോപാൽ വർമയുടെ പുതിയ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രേത്യേകതയും അപ്സര റാണി എന്ന നായികയുടെ അമിതമായ മേനി പ്രദർശനം ആണ്.

ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങിയതോടെ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആൾകാർ രംഗത്ത് വന്നിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയാണ് അപ്സര റാണി.

ക്യാമറക്ക് മുൻപിൽ നിൽകുമ്പോൾ ഒരിക്കലും താൻ ശരീരത്തെകുറിച്ചോ നഗ്നതയെ കുറിച്ചോ ശ്രദ്ധിക്കാറില്ല എന്നും സംവിധായകൻ ആഗ്രഹിക്കുന്ന കഥാപത്രം ആയി മാറാൻ മാത്രമേ ശ്രമിക്കാറുള്ളു എന്നും അപ്സര വെളിപ്പെടുത്തി. തൻെറ നഗ്നത ആസ്വദിക്കുന്നവർ തകന്നെയാണ് പുറമെ എന്നെ വിമർശിക്കുന്നത് എന്നും അപ്സര റാണി കൂട്ടി ചേർത്തു.

കൊടുങ്കാറ്റ് എന്നാണ് അപ്സരയെ റാം ഗോപാൽ വർമ്മ ഓഡിഷനിടക്ക് വർണിച്ചത് എന്നാണ് പുറത്തുവരുന്നത്. ഒഡിഷയിൽ ജനിച്ച അപ്സരയുടെ ആദ്യ ചിത്രമാണ് റാം ഗോപാൽ വർമ്മ സംവിധാനം ചെയ്യുന്ന ത്രില്ലെർ. ഒഡിഷ സ്വദേശി ആണെങ്കിലും അപ്സര ഇപ്പോൾ ഹൈദരാബാദിലാണ് താമസിക്കുന്നത്.

Most Popular

To Top