ബിഗ് ബോസ് തമിഴിലെ നാലാം സീസണ് വിജയി ആരി അര്ജ്ജുനന്. മികച്ച പ്രകടനം ആയിരുന്നു താരം അതിൽ നടത്തിയത്. താരം ഇപ്പോൾ നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ വില്ലനായി എത്തുന്നത് കേരളക്കരയുടെ ഹൃദയത്തിൽ ഇടം നേടിയ മലയാളിയുടെ പ്രിയപ്പെട്ട അപ്പാനി ശരത് ആണ് . പ്രമുഖ സംവിധായകന് എ ആര് മുരുഗദോസിന്റെ അസോസിയേറ്റായിരുന്ന അബിന്‍ ഹരിഹരനാണ് ചിത്രം സംവിധാനം ചെയ്യുന്നത് . ശൗര്യ പ്രൊഡക്ഷൻസ്, അബിൻ ഫിലിം ഫാക്ടറി എന്നീ ബാനറുകളിൽ സുബ്ബയ്യയാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത് . ചിത്രത്തിന്റെ പൂജ ചെന്നൈയിൽ വച്ചു നടന്നിരുന്നു. എ ആർ മുരുഗദോസ് ,അപ്പാനി ശരത്, ആരി അർജ്ജുനൻ , നായിക വിദ്യ പ്രദീപ് എന്നിവരും തമിഴ് ചലച്ചിത്ര രംഗത്തെ ഒരുപാട് പ്രശ്സ്തരും അവരുടെ സാന്നിധ്യം അറിയിച്ചു. സിനിമയുടെ പേര് ഇതുവരെ പുറത്ത് വന്നിട്ടില്ല. അത് ഉടൻ തന്നെ പുറത്ത് വരും എന്നാണ് അറിയുന്നത്.

ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകി ഒരുപാട് പക്കാ ആക്ഷൻ ത്രില്ലറായാണ് ചിത്രം ചിത്രീകരിക്കുന്നത് . വിദ്യ പ്രദീപാണ് നായിക കഥാപാത്രത്തിനു ജീവൻ നൽകുന്നത് . പോലീസ് ഓഫീസറുടെ വേഷത്തിൽ ആണ് ആരി ചിത്രത്തിൽ പ്രത്യക്ഷപെടുന്നത് . ചെന്നൈ, മധുര, ദിണ്ടിഗൽ, പഴനി എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ചിത്രീകരണം . ഷൂട്ടിംഗ് ഉടൻ തന്നെ ഉണ്ടാകും എന്നാണ് വാർത്തകൾ . എ.ആർ റഹ്മാന്റെ ടീമിൽ ഉണ്ടായിരുന്ന സംഗീതഞ്ജനായ സ്റ്റെർലിൻ നിത്യയാണ് സിനിമയുടെ മനോഹര സംഗീതം സുന്ദരം ആകുന്നത്. വരികൾ സുന്ദരമാകുന്നത് വിവേക് ആണ് . പി.വി കാർത്തിക്കാണ് ഛായാഗ്രഹണം നിർവഹിക്കുന്നത് .

നവാഗതരെ അണിനിരത്തി ഒരുക്കിയ അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെയാണ് അപ്പാനി രവി അപ്പാനി ശരത് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് . പെട്ടന്ന് ആളുകളുടെ മനസ്സിൽ ഇടം നേടിയ ആളാണ് ശരത്. പിന്നീട് ലിംഗുസ്വാമി സംവിധാനം ചെയ്ത വിശാൽ നായകനായ സണ്ടക്കോഴി – 2 ലൂടെ തമിഴ് ചലച്ചിത്ര രംഗത്തും തന്റെ കഴിവ് തെളിയിച്ചു . ഓട്ടോ ശങ്കര്‍ വെബ് സീരീസിന് ശേഷം തമിഴിൽ ശരത് സാന്നിധ്യം അറിയിക്കുന്ന ചിത്രമാണിത്. തമിഴ്നാടിനെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയ ഗുണ്ടാനേതാവായിരുന്ന ഗൗരി ശങ്കര്‍ എന്ന ഓട്ടോ ശങ്കറിന്റെ ജീവിതമായിരുന്നു വെബ് സീരീസിൽ ശരത്ത് വേഷം ഇട്ടത് . ചുങ്കം കിട്ടിയ ആട്ടിൻകൂട്ടം, ചാരം, ബെര്‍നാര്‍ഡ്, മിയകുൽപ്പ, മിഷൻ സി തുടങ്ങി ഒരുപാട് ചിത്രങ്ങൾ ആണ് അണിയറയിൽ ശരത്തിന്റേതായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

