Entertainment

‘ഞാൻ വീണുപോയത് അതുകണ്ടിട്ടാണ്’, ജീവയെകുറിച്ച് അവതാരിക അപർണ തോമസ്

ന്യൂ ജനറേഷൻ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ദമ്പതിമാർ ആണ് സൂര്യ മ്യൂസിക്കിലൂടെ ശ്രെദ്ധേയർ ആയ ജീവയും ഭാര്യ അപർണ്ണയും. രണ്ടുപേരും മത്സരത്തോടെ പ്രണയിച്ചു ആണ് ജീവിക്കുന്നത്. പ്രണയിച്ചു വിവാഹം കഴിച്ച ഇരുവരും ഇപ്പോഴും പ്രണയിക്കുക തന്നെയാണ് എന്ന് പലപ്പോഴും ആരാധകർക്ക് തോന്നാറുണ്ട്. സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന സരിഗമപയെന്ന ഷോയിൽ അവതാരകനായി വന്നു ജീവ ഇപ്പോൾ ആരാധകരുടെ മനം കവരാറുണ്ട് .

സൂര്യ മ്യൂസിക്കിൽ കോ ആങ്കർ ആയി എത്തിയപ്പോഴായിരുന്നു ജീവയുടെയും അപർണ്ണയുടെയും ഇടയിൽ പ്രണയം മോട്ടിടുന്നതും അത്‌ കല്യാണത്തിലേക്ക് നയിച്ചതും . എയര്‍ഹോസ്റ്റസായി ജോലി ചെയ്യുക ആണ് അപര്‍ണ്ണ. സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇടയ്ക്ക് സരിഗമപയിലേക്ക് അതിഥിയായി അപർണ്ണ എത്തിയപ്പോൾ താന്‍ പോലും ഇതേക്കുറിച്ച്‌ അറിഞ്ഞിരുന്നില്ലെന്നും ശരിക്കും സര്‍പ്രൈസായി പോയെന്നുമായിരുന്നു ജീവയുടെ മറുപട. അപ്പുവെന്നും ശിട്ടുവെന്നുമൊക്കെയുള്ള ഓമനപേരിൽ ആണ് താൻ അപര്‍ണ്ണയെ സംബോധന ചെയ്യുന്നത് എന്നും ജീവ പറഞ്ഞിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ഇരുവരും സജീവമാണ്. ഇവർ പങ്കുവെക്കുന്ന വിശേഷങ്ങളും ചിത്രങ്ങളും എല്ലാം പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുത്തു വൈറൽ ആയി മാറ്റാറുണ്ട്. മോഡേണ്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചു ഇരുവരും എത്തുമ്പോൾ വസ്ത്രധാരണത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങളും ആണ് അപര്‍ണ്ണയ്ക്ക് നേരിടേണ്ടി വന്നിട്ടുള്ളത് .ചിത്രത്തിന്റെ താഴെ പലപ്പോഴും നെഗറ്റീവ് കമന്റുകളുമായി ആളുകൾ എത്താറുണ്ട് എങ്കിലും അതൊന്നും മൈൻഡ് ചെയ്യാതെ കൂൾ ആയി തന്നെ ആയിരുന്നു അപർണ്ണയുടെ പ്രതികരണം.

ഇപ്പോൾ തങ്ങളുടെ പ്രണയത്തെ കുറിച്ചും അതിൽ ജീവയുടെ പ്രാധാന്യത്തെ കുറിച്ചും അപർണ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.

“തന്നെ വീഴ്ത്തിയത് ജീവയാണ് എന്നാണ് അപർണ പറയുന്നത്. ആ സൗന്ദര്യം കണ്ടാല്‍ ആരാണ് വീണുപോവാത്തതെന്നായിരുന്നു താരം ചോദിച്ചത്.”

ജോലിയുടെ ഭാഗം ആയി അപര്‍ണ്ണ വിദേശത്തായിരുന്നു. തിരിച്ചെത്തിയ അപർണ്ണ സീ കേരളത്തില്‍ സംപ്രേഷണം ചെയ്തുവരുന്ന മിസ്റ്റര്‍ ആന്‍ മിസ്സ് പരിപാടിയിൽ അവതാരിക ആയി ഭർത്താവ് ജീവയ്ക്ക് ഒപ്പം എത്തിയിരിക്കുക ആണ്. ഇത്തരത്തിലൊരു അവസരം കൈവന്നപ്പോൾ തനിക്ക് പരിഭ്രാന്തിയുണ്ടായിരുന്നുവെന്ന് ആണ് അപര്‍ണ്ണ പറഞ്ഞിരുന്നത് .

ജീവയുടെ പിന്തുണ ലഭിച്ചതോടെയാണ് ആ പരിപാടി അവതരിപ്പിക്കാന്‍ തീരുമാനിച്ചതെന്നും അപര്‍ണ്ണ വ്യക്തമാക്കിയിരുന്നു. മികച്ച പിന്തുണയുമായി മുന്നേറുകയാണ് മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്. ജീവയും അപർണ്ണയും ഇടക്ക് ഇവരുടെ യൂട്യൂബ് ചാനലിൽ എത്താറുണ്ട്. താരങ്ങളുടെ കെമിസ്ട്രിയും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. ജീവയുമൊത്തുള്ള വീഡിയോ മിക്കപ്പോഴും ്ര്രടന്‍ഡിങ്ങില്‍ എത്താറുണ്ട്. കാബിന്‍ ക്രൂ ആയിരുന്ന അപര്‍ണ ജോലി ഉപേക്ഷിച്ച് ഇപ്പോള്‍ ജീവയുമൊത്ത് കൊച്ചിയിലാണ് താമസിക്കുന്നത്

Most Popular

To Top