Entertainment

സാരി ഉടുക്കുമ്പോൾ വയറു കാണുന്നതല്ല ഷൊർട്‌സ് ധരിക്കുമ്പോൾ കാലുകൾ കാണുന്നതാണ് ഇവിടെ പലർക്കും പ്രശ്നം…!!!

കരുത്തുറ്റ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി ആളുകളുടെ മനസ്സിൽ ഇടം പിടിച്ച താരം ആണ് പ്രാധാന്യമുള്ള കഥാപാത്രങ്ങൾ അപർണ ബാലമുരളി. മീരജാസ്മിന് ശേഷം മിടുക്കിയും അല്പം തന്റെടിയും ഒക്കെ ആയ റോളുകൾ ഇത്രയും മനോഹരം ആയി കൈകാര്യം ചെയ്ത ഒരു നടി മലയാളത്തിൽ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. ആ ഒരു കഴിവ് തന്നെ ആണ് വളരെ ചെറിയ കാലയളവിൽ സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരിൽ ഒരാളായി മാറാൻ അപർണ്ണയെ സഹായിച്ച ഒരു ഘടകം.

അടുത്ത കാലത്ത് ഒ ടി ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത സൂരരായി പൊട്രൂ എന്ന സിനിമയിൽ നടിപിൻ നായകൻ സൂര്യക്ക് ഒപ്പം താരം കാഴ്ചവച്ച അഭിനയം ഏവരെയും അമ്പരിപ്പിക്കുന്നത് ആയിരുന്നു. അതോടെ സൗത്ത് ഇന്ത്യയിലെ അറിയപ്പെട്ട നടിമാരിൽ ഒരാളായി താരം മാറി . കഥാപാത്രത്തിനു വേണ്ടി ഒരുപാട് മുന്നൊരുക്കങ്ങൾ നടത്തിയ താരം സൂര്യയോടൊപ്പം കട്ടക്ക് പിടിച്ചു നിന്നു.

മലയാളിക്കും തമിഴ് ആരാധകർക്കും ഇപ്പോൾ ഒരുപോലെ പ്രിയപ്പെട്ട അപർണ്ണ തന്റെ ഒരു അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുക ആണ് .തന്റെ നിലപാടുകളിൽ തുടരുന്നതിനും അഭിപ്രായം പങ്കു വയ്ക്കുന്നതിനും മടി ഇല്ലാത്ത ആൾ ആണ് താരം. വസ്ത്രധാരണത്തെ കുറിച്ചും ആളുകളുടെ ചിന്താഗതിയെ കുറിച്ചും താരം പറഞ്ഞ ചില വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

താരതിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“വസ്ത്രധാരണ അവരവരുടെ സ്വാതന്ത്ര്യമാണ്. അതെങ്ങനെ ധരിക്കണം എങ്ങനെ ധരിക്കേണ്ട എന്ന് തീരുമാനിക്കുന്നത് അവരാണ്. അവർക്ക് ഇഷ്ടമുള്ള രീതിയിൽ അവർ വസ്ത്രം ധരിക്കട്ടെ. നിങ്ങൾ ആഗ്രഹിക്കുന്ന പോലോത്ത വസ്ത്രം മറ്റുള്ളവർ ധരിക്കണമെന്ന് ആഗ്രഹിക്കുന്നത് ശരിയല്ല.

ഷോർട്ട് ഡ്രസ്സ് ധരിച്ചാൽ കാലു കാണുന്നത് ശരിതന്നെ. അപ്പോൾ സാരി ധരിക്കുന്നതോ? സാരി ധരിക്കുമ്പോൾ വയറു കാണാറില്ലേ. സാരി പരമ്പരാഗത വസ്ത്രം എന്ന് വെച്ച് അവിടെ കാണാതിരിക്കുന്നില്ല. നോക്കുന്ന ആളുടെ കണ്ണുകളാണ് ഇവിടെ പ്രശ്നം.

അനശ്വര രാജൻന്റെ ഫോട്ടോയ്ക്ക് വന്ന നെഗറ്റീവ് കമന്റുകളെ പ്രതികരിച്ചാണ് താരം ഇത്തരത്തിലുള്ള അഭിപ്രായം രേഖപ്പെടുത്തിയത്. തന്റെ അക്കൗണ്ടിന് ഒരുപാട് നെഗറ്റീവ് കമന്റുകൾ വരുന്നുണ്ടെന്നു അതുകൊണ്ട് ഞാൻ കമന്റ് ലിമിറ്റ് ചെയ്തു വെച്ചിട്ടുണ്ട്. “

നടി എന്നതിലുപരി നല്ലൊരു ഗായിക കൂടി ആണ് താരം. നർത്തകി എന്ന നിലയിലും വിജയം ആണ്. യാത്ര തുടരുന്നു എന്ന സിനിമയിലൂടെയാണ് അഭിനയത്തിന്റെ അരങ്ങേറ്റം നടത്തുന്നത് എങ്കിലും . മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ കൂടി ആണ് ശ്രെദ്ധിക്കപ്പെടുന്നത്.

Most Popular

To Top