Entertainment

ഒരു വർഷം ആയി മുടിയിൽ ചീപ്പ് തൊട്ടിട്ടു, ഇഷ്ട്ട വേഷം സാരി:അനുപമ പരമേശ്വരൻ.

ആലുവ പുഴയുടെ തീരത്തുകൂടെ ചുരുണ്ട മുടിയും അഴിച്ചിട്ടു നടന്ന നാടൻ സൗന്ദര്യം നിറഞ്ഞ പെൺകുട്ടിയെ പ്രേമം എന്ന സിനിമ കണ്ട ആരും മറക്കാൻ ഇടയില്ല.
പ്രേമം എന്ന സിനിമയിൽ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അനുപമ പരമേശ്വരൻ മലയാളി മനസ്സിൽ ഇടം നേടിയത്.

വളരെ ചുരുങ്ങിയ കാലം കൊണ്ടു അനുപമ മലയാളികളുടെ പ്രിയപ്പെട്ട നടികളിൽ ഒരാൾ ആയി മാറി.
പിന്നീട് ദുൽഖർ സൽമാൻ നായകൻ ആയ ജോമോൻറെ സുവിശേഷങ്ങൾ അനുപമയുടെ അഭിനയ മികവിന്റെ മറ്റൊരു ചിത്രം ആയിരുന്നു.
മറ്റു പല ചിത്രങ്ങളിലും അനുപമ വേഷമിട്ടു.

മലയാളത്തിൽ നിന്ന് താരം ഇപ്പോൾ തമിഴ് തെലുങ്ക് കന്നഡ ചിത്രങ്ങളിലാണ് അനുപമ ഇപ്പോൾ മുന്നിട്ടു നിൽക്കുന്നത്.
തന്റെ വിശേഷങ്ങൾ എല്ലാം നടി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്ക് വയ്ക്കാറുണ്ട്.
അതുകൊണ്ട് തന്നെ അനുപമക്ക് ആരാധകരുടെ എണ്ണവും കുറവല്ല.

മലയാളത്തിൽ നിന്നും അന്യഭാഷകളിലേക്ക് ചേക്കേറിയപ്പോഴും താരത്തിന് ഏറെ ജനശ്രദ്ധ തന്നെയാണ് ലഭിച്ചത്.
അനുപമയെ വ്യത്യസ്ത ആകുന്നത് അനുപമയുടെ മുടി തന്നെ ആണ്.
അനുപമയെ ആളുകൾ ഇഷ്ട്ടപെടാൻ ഉള്ള കാരണവും അതാണ്.
തൻറെ മുടിയുടെ സംരക്ഷണത്തെപ്പറ്റി തുറന്നുപറയുകയാണ് ഇപ്പോൾ താരം.

 

ഒരു വർഷത്തോളം താൻ മുടിയിൽ ചീപ്പ് ഉപയോഗിച്ചിട്ടില്ല എന്നാണ് താരം പറയുന്നത്.
മുടി കഴുകുന്ന സമയത്ത് മുടിയിൽ ബ്രഷ് ഉപയോഗിക്കാറുണ്ട്.
ഫംഗ്ഷനുകളിലും ഇവന്റ്റുകളിലും ഒക്കെ പങ്കെടുക്കുമ്പോഴും മുടി അങ്ങനെ തന്നെ സൂക്ഷിക്കാറാണ് പതിവ് എന്നാണ് അനുപമ പറയുന്നത്.
മേക്കപ്പ് ഐറ്റംസ് മുടിക്ക് കേടായതിനാൽ അതൊന്നും മുടിയിൽ ഉപയോഗിക്കാറില്ല.

അതുപോലെ മലയാളികളുടെ പ്രിയപ്പെട്ട വേഷം സാരിയും സെറ്റുമുണ്ടും ഒക്കെ തന്നെയാണ് തന്റെ പ്രിയപ്പെട്ട വേഷം എന്നും അനുപമ കൂട്ടിച്ചേർത്തു.
ഫംഗ്ഷന്കളിലും മറ്റും സാരി ഉപയോഗിക്കാൻ ആണ് ഇഷ്ട്ടം എന്ന് അനുപമ പറയുന്നു.
അമ്മയുടെ സെറ്റുമുണ്ടും അണിയുന്നത് പഴയ പണിയായിരുന്നു എന്നും അനുപമ പറയുന്നു.
ബ്ലൗസിൽ പുതിയ ഫാഷനുകൾ ഉൾപെടുത്തുന്നത് ഇഷ്ട്ടം ആണ് എന്നും അതിനായി ശ്രമിക്കാറുണ്ട് എന്നുമാണ് അനുപമ പറയുന്നത്

Most Popular

To Top