Entertainment

സിനിമയിൽ എത്തിയില്ലായിരുന്നെങ്കിൽ ഏതെങ്കിലും സൂപ്പർ മാർക്കറ്റിൽ സെയിൽസ് ഗേൾ ആയേനെ…!! തുറന്നു പറച്ചിലുമായി അനുശ്രീ….

മലയാള തനിമ നിറഞ്ഞ അഭിനേത്രിയാണ് അനുശ്രീ.  ഫഹദ് ഫാസിൽ നായകനായ ഡയമണ്ട് നെക്ലസ് എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് ചുവടുവെച്ച അനുശ്രീക്ക് ഒരിക്കലും തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

ഇതിഹാസ , പുള്ളിപുലികളും അട്ടിന്കുട്ടിയും , ചന്ദ്രേട്ടൻ എവിടെയാ എന്ന സിനിമകളിലൂടെ കൂടുതൽ ജനശ്രദ്ധ നേടിയെടുത്ത അനുശ്രീ ഒരു സൂര്യ ആരാധിക കൂടിയാണ്.

മലയാളത്തിലെ മികച്ച താരങ്ങളോടൊപ്പം അഭിനയിച്ചിട്ടുള്ള.അനുശ്രീയെ ലാലേട്ടന്റെ ഒപ്പം പുലിമുരുകനിൽ നായികയായി അത്യം കാസ്റ് ചെയ്തിരുന്നു. എന്നാൽ  തന്റെ വിരലിനേറ്റ അക്‌സിഡന്റ കാരണം അനുശ്രീക്ക് അതിൽ ജോയിൻ ചെയ്യുവാൻ കഴിഞ്ഞിരുന്നില്ല.  പുലിമുരുകനിൽ അഭിനയിക്കാൻ പറ്റിയില്ല എങ്കിലും പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത ഒപ്പം എന്ന ബ്ലോക്കബ്സ്റ്റർ സിനിമയിൽ ലാലേട്ടന്റെ ഒപ്പം അഭിനയിക്കാൻ അനുശ്രീക്ക് അവസരം ലഭിച്ചിരുന്നു.



ശാലീന സുന്ദരിയാണെങ്കിലും കഴിഞ്ഞ ഇടക്ക് സോഷ്യൽ മീഡിയയിൽ താരം മോഡർന് വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു.  ഒരു ചേഞ്ജ് ആര്ക്കാണ് ഇഷ്ടമാക്കാത്തത്ത് എന്നു ആരാധകരോട് മറുപടി പറഞ്ഞ അനുശ്രീയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ ആരാധകരോട് സംവദിച്ചുകൊണ്ടിരുന്ന അനുശ്രീയോട് ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിന് അനുശ്രീ പറഞ്ഞ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.  അഭിനയത്തിലേക്ക് വന്നിലായിരുന്നെകിൽ എന്തു ചെയ്യുമായിരുന്നു എന്ന ചോദ്യത്തിനാണ് സൂപ്പർ മാർക്കറ്റിൽ സെയിൽസ് ഗേൾ ആയേനെ  എന്നു അനുശ്രീ മറുപടി പറഞ്ഞത്.

Most Popular

To Top