Entertainment

അനുഷ്ക ഷെട്ടി അഭിനയം അവസാനിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്; കാരണം ഇതാണ്!

തെന്നിന്ത്യന്‍ സിനിമകളിലെ മുന്‍നിര നായികയാണ് അനുഷ്‌ക ഷെട്ടി. തെലുങ്കിലെ ലേഡീ സൂപ്പര്‍സ്റ്റാര്‍ തമിഴിലും അഭിനയിച്ചി ട്ടുണ്ട്. അഭിനയിച്ച എല്ലാം പടങ്ങളും വന്‍ ഹിറ്റാക്കിയ ചരിത്രമാണ് അനുഷ്‌കയ്ക്കുള്ളത്. എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രത്തോടെ താരത്തിന്റ പ്രശസ്തി കൂടി. മാത്രമല്ല. ചിത്രത്തിലെ പ്രഭാസുമായി ഗോസിപ്പ് കോളങ്ങളിലും അനുഷ്‌കയുടെ പേര് നിറഞ്ഞ് നിന്നിരുന്നു.

ഇപ്പോഴിതാ താരം സിനിമയില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. ആരാധകര്‍ ഈ വാര്‍ത്ത കേട്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരി ക്കുകയാണ്. ചിരഞ്ജീവി ചിത്രമായ സായ്‌റാ നരസിംഹ റെഡ്ഡി യിലാണ് അനുഷ്‌ക ഏറ്റവും ഒടുവിലായി അഭിനയിച്ചത്.

കഴിഞ്ഞ കുറച്ച് നളുകളായി താരം പുതിയ സിനിമകള്‍ക്ക് തയ്യാറെടുക്കുന്നില്ലെന്നും സംവിധായകരുടെ പക്കല്‍ നിന്ന് കഥകളൊന്നും കേള്‍ക്കു ന്നില്ലെന്നുമാണ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടാണ് നടി അഭിനയം നിര്‍ ത്തുന്നു എന്നുള്ള വാര്‍ത്തയുടെ അടിസ്ഥാനം. തന്റെ അടുത്ത സുഹൃത്തുക്കളുടെ ചിത്രങ്ങളുടെ കഥകള്‍ മാത്രമാണ് കേള്‍ക്കു ന്നത്. വൈകാതെ തന്നെ സിനിമാഭിനയം താരം നിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്.

അഭിനയത്തില്‍ നിന്ന് ബ്രേക്ക് എടുത്ത് താരം വിവാഹം കഴിക്കാന്‍ തയ്യാറെടുക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഔദ്യോഗിക റിപ്പോര്‍ട്ടല്ലിത്. ഇതിനോടകം തന്നെ താരത്തിന്റെ നിരവധി വിവാഹ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലും ഗോസിപ്പ് കോളങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതൊന്നും സത്യമല്ലെന്ന് പ്രതികരിച്ച് നടി തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. അനുഷ്‌കയോടോപ്പം പ്രഭാസിന്റെ പേര് ചേര്‍ത്ത് ഗോസിപ്പ് വന്നിരുന്നു.

എന്നാല്‍ നല്ല സുഹൃത്തുക്കളാണെന്ന് ഇരുവരും പറഞ്ഞിരുന്നു. ഒരു അഭിമുഖത്തിലാണ് പ്രഭാസുമായുള്ള ബന്ധത്തെ കുറിച്ച് അനുഷ്‌ക പറഞ്ഞത് ഇങ്ങനെയാണ്. എന്റെ അടുത്ത സുഹൃത്തുക്കളിലൊ രാളാണ് പ്രഭാസ്. 15 വര്‍ഷമായിട്ടുള്ള ബന്ധമാണിത്. രാവിലെ മൂന്ന് മണിക്കു പോലും എനിയ്ക്ക് അദ്ദേഹത്തെ വിളിക്കാം. ഞങ്ങള്‍ തമ്മില്‍ വല്ലതും ഉണ്ടായിരുന്നുവെങ്കില്‍ ഈ സമയം ആകുമ്പോഴെ ങ്കിലും പുറത്തു വരുമായിരുന്നു. കൂടാതെ പരസ്പരം മറച്ചു വയ്‌ക്കേ ണ്ട കാര്യം തങ്ങള്‍ക്ക് ഇല്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

Most Popular

To Top