Entertainment

‘സ്വപ്നത്തില്‍ ഞാന്‍ രാജ്ഞി ആയിരുന്നു. ഉണര്‍ന്നപ്പോഴും അതെ.’ ; ഫോട്ടോയുമായി അനുപമ പരമേശ്വരന്‍

അനുപമ പരമേശ്വരന്‍ ‘പ്രേമം’ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനസ്സില്‍ കയറിക്കൂടിയ നടിയാണ്. പിന്നീട് താരം തമിഴിലും തെലുങ്കിലും തിളങ്ങി. അനുപമ തെന്നിന്ത്യയിലെ തിരക്കുള്ള താരമായി മാറി കഴിഞ്ഞു.

അനുപമ പരമേശ്വരന്‍ പങ്കുവെച്ച ഒരു ചിത്രവും അതിന്റെ അടിക്കുറുപ്പുമാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ‘സ്വപ്നത്തില്‍ ഞാന്‍ രാജ്ഞി ആയിരുന്നു. ഇപ്പോഴും അതെ.’ എന്ന അടിക്കുറുപ്പുമായാണ് അനുപമ ഫോട്ടോ പങ്കുവെച്ചത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്ക്ക് കമെന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

മലയാളത്തില്‍ ‘മണിയറയിലെ അശോകന്‍’ എന്ന സിനിമയിലെ സഹസംവിധായികയായി ഇപ്പോള്‍ അനുപമ പ്രവര്‍ത്തിക്കുകയാണ്.
സഹസംവിധായികയുടെ റോളിലേക്ക് എത്തിപ്പെട്ടതിനെ കുറിച്ച് അനുപമ പരമേശ്വരന്‍ അടുത്തിടെ പറഞ്ഞത് ഇങ്ങനെയാണ് :

‘ ‘പ്രേമം’ ചെയ്യുമ്പോള്‍ തന്നെ ഞാന്‍ അല്‍ഫോണ്‍സ് പുത്രനോട് ചോദിച്ചിരുന്നു ; എന്നെ അടുത്ത സിനിമയില്‍ അസിസ്റ്റന്റ് ആയി ചേര്‍ക്കാമോ എന്ന്. പക്ഷെ അത് സാധിച്ചില്ല.

‘മണിയറയിലെ അശോകനി’ല്‍ ജോയിന്‍ ചെയ്തത് അഭിനയിക്കാന്‍ ആയിരുന്നു. ദുല്‍ഖര്‍ എന്റെ അടുത്ത സുഹൃത്ത് കൂടിയാണ്. എട്ടു ദിവസത്തോളം ഷൂട്ടിങ്ങ് കഴിഞ്ഞ ശേഷം ഒരു ദിവസം സംസാരിച്ച് ഇരിക്കുമ്പോള്‍ ഞാന്‍ എന്റെ ആഗ്രഹം എടുത്തിട്ടു. രണ്ടാമത് ഒന്ന് ആലോചിക്കാതെ ദുല്‍ഖര്‍ ‘വൈ നോട്ട്? കം. ജോയിന്‍.’ എന്ന് പറഞ്ഞു.

പിറ്റേന്ന് മുതല്‍ ഞാന്‍ പുതിയ റോളിലായി. ക്യാരവാന്‍ ഇല്ല. കുട ഇല്ല. തനി എഡി പണി. ഫീല്‍ഡില്‍ നിന്ന് ആളെ മാറ്റലും, സ്ക്രിപ്റ്റ് ചെക്ക് ചെയ്യലും, ക്ലാപ്പ് അടിക്കലും അടക്കം എല്ലാ ജോലിയും ചെയ്തു. ടീമില്‍ എല്ലാവരും പുതിയ ആള്‍ക്കാര്‍ ആയിരുന്നു. നിറയെ ചെറുപ്പക്കാര്‍. അതുകൊണ്ട് ഞങ്ങളെല്ലാം ഒന്നിച്ച് പഠിക്കുകയായിരുന്നു. ഞാനും ക്രൂ താമസിക്കുന്ന ഇടത്ത് തന്നെയാണ് താമസിച്ചത്. കൂടുതല്‍ സൗകര്യങ്ങള്‍ എടുക്കാതെ ഇരുന്നത് അസിസ്റ്റന്റ് ഡയറക്ടര്‍ ജീവിതം ശരിക്കും ആസ്വദിച്ച് പഠിക്കണം എന്ന ആഗ്രഹം കൊണ്ടാണ്.’

Most Popular

To Top