Entertainment

‘അല്‍പ്പം വയറ് കാണുന്നതും, കഴുത്ത് ഇറങ്ങിയ ബ്ലൗസ് ധരിക്കുന്നതുമാണോ ഹോട്ട്?’ – അനുപമ പരമേശ്വരന്‍

ചുരുണ്ട മുടിക്കാരി അനുപമ പരമേശ്വരന്‍ യുവതലമുറ നെഞ്ചോട് ചേര്‍ത്തു വെച്ച് ആഘോഷമാക്കി മാറ്റിയ ബ്ലോക്ക്ബസ്റ്റര്‍ നിവിന്‍ പോളി ചിത്രമായ ‘പ്രേമത്തി’ലൂടെയാണ് സിനിമയിലേക്ക് കാലെടുത്ത് വെയ്ക്കുന്നത്. ഫാന്‍സ് പവറും ഇപ്പോഴും തമിഴിലും തെലുങ്കിലും തിളങ്ങികൊണ്ട് ഇരിക്കുന്ന അനുപമയ്ക്ക് തീരെ ചെറുതൊന്നും അല്ല. ഇപ്പോള്‍ ചര്‍ച്ചാവിഷയം ആകുന്നത് സാമൂഹിക മാധ്യമങ്ങളിലും സജീവമായ താരത്തിന് വന്ന കമെന്റുകളാണ്. താരം ‘ഹോട്ട്’ എന്ന് കമെന്റടിച്ച ആള്‍ക്കുള്ള മറുപടിയുമായാണ് എത്തിയത്.

മലയാളത്തില്‍ ഇപ്പോള്‍ അധികം സജീവമല്ലാത്ത താരത്തിന്റെ പുതിയ ചിത്രമായ ‘ഹലോ ഗുരു പ്രേമ കൊസമേ’യുടെ ടീസറിലാണ് അനുപമ ഹോട്ടായി പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ താരം ചോദിക്കുന്നത് ‘കഴുത്ത് ഇറങ്ങിയ ബ്ലൗസ് ധരിക്കുന്നതും സാരിയുടുക്കുമ്പോള്‍ സൈഡിലൂടെ വയറു കാണുന്നതുമാണോ ഹോട്ട്?’ എന്നാണ്. താരം ‘അങ്ങനെയാണെങ്കില്‍ ഹോട്ടിനെ എന്ത് വിളിക്കും’ എന്നും പ്രതികരിച്ചു. ‘സിനിമയാണ് എന്റെ ജോലി. അതിന്റെ ഭാഗമായി ആ സിനിമയുടെ ടീസറിന് വേണ്ടിയാണ് ഞാന്‍ അത് ചെയ്തത്. അത് അത്രയ്ക്ക് ഹോട്ട് ലുക്കായി എനിക്ക് തോന്നിയിട്ടില്ല.’ താരം കൂട്ടിച്ചേര്‍ത്തു. ‘ഹോട്ട് ലുക്കില്‍ വന്ന പരമാവധി ലുക്ക് ഈ ടീസറിലെ ആയിരിക്കും.’ എന്നും താരം പറഞ്ഞു.

അനുപമയ്ക്ക് അരങ്ങേറ്റ ചിത്രം തന്നെ ഹിറ്റ് ആവാനുള്ള ഭാഗ്യം ലഭിച്ചു. പ്രേക്ഷകര്‍ ആ ചിത്രത്തിലെ മേരി എന്ന പേര് പോലും മറക്കാന്‍ സാധ്യതയില്ല. ‘പ്രേമം’ അല്‍ഫോണ്‍സ് പുത്രന്റെ സംവിധാന മികവില്‍ 2015ലാണ് റിലീസായത്. താരം തന്റെ ടീസറിന് ‘ഹോട്ട്’ എന്ന് കമെന്റ് ചെയ്യുന്നവര്‍ക്ക് കുറിയ്ക്ക് കൊള്ളുന്ന മറുപടി നല്‍കുന്നവരോട് നന്ദി പറയാനും മറന്നില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top