Uncategorized

ഒരു തനി ഗ്രാമീണ പെണ്‍കൊടിയെപോലെ ; നാടന്‍ വേഷത്തില്‍ തിളങ്ങി നടി അനുമോള്‍

വളരെ കുറച്ചു കാലങ്ങള്‍ കൊണ്ടുതന്നെ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനുക്കുട്ടി എന്ന് വിളിക്കപ്പെടുന്ന നടി അനുമോള്‍. നിരവധി സീരിയലുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ താരം പ്രേക്ഷകശ്രദ്ധ നേടിയത് ഫ്ലവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക്ക് (ടമാര്‍ പടാര്‍) എന്ന പ്രോഗ്രാമിലൂടെയാണ്.

അതിലെ കളിചിരിയും, കുസൃതി നിറഞ്ഞ സംസാരവും, ചെറിയ ചെറിയ പൊട്ടത്തരങ്ങളും എല്ലാം കാരണം പ്രേക്ഷകരുടെ മനസ്സില്‍ വളരെ പെട്ടെന്നുതന്നെ കയറികൂടാന്‍ അനുമോള്‍ക്ക് സാധിച്ചു. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടീം എന്ന സിറ്റ്കോമില്‍ താരം ഒരു പ്രധാനപ്പെട്ട വേഷം ചെയ്തിരുന്നു. കോമഡി വേഷങ്ങളില്‍ കൂടുതലായി തിളങ്ങാന്‍ താരത്തിന് സാധിക്കാറുണ്ട്.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അനുമോളെ ഇന്‍സ്റ്റഗ്രാമില്‍ മൂന്ന് ലക്ഷത്തില്‍ അധികം ആരാധകര്‍ ഫോളോ ചെയ്യുന്നുണ്ട്.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നത്. തനി നാടന്‍ ലുക്കിലാണ് ചിത്രങ്ങളില്‍ ഈ തവണ അനുമോള്‍ പോസ് ചെയ്തിരിക്കുന്നത്.

‘മലയാളി പെണ്ണേ, നിന്റെ മുഖശ്രീയില്‍ ആയിരം …’ എന്ന ഗാനത്തിന്റെ വരികളൊക്കെ അനുമോളുടെ ഒരു കടുത്ത ആരാധകന്‍ കമെന്റ് ചെയ്തിട്ടുണ്ട്. അനുമോളും തങ്കച്ചനും ചേര്‍ന്നുള്ള സ്റ്റാര്‍ മാജിക്കിലെ കോംബോ പ്രേക്ഷകര്‍ക്ക് ഒരുപാട് ഇഷ്ടമാണ്. നാടന്‍ വേഷങ്ങളിലും, മോഡേണ്‍ വേഷങ്ങളിലും ഒരുപോലെ ഫോട്ടോഷൂട്ടുകള്‍ ചെയ്യുന്ന താരമാണ് അനുമോള്‍.

Most Popular

To Top