എന്ത് ചെയ്യുന്നതിനു മുമ്പും ചെയ്യാന്‍ പോകുന്ന കാര്യത്തെ കുറിച്ചും നമുക്ക് ഒരു ഏകദേശ ധാരണ എങ്കിലും കുറഞ്ഞത് വേണം. അതുപോലെ അഭിനേതാക്കള്‍ക്ക് തങ്ങള്‍ ചെയ്യാന്‍ പോകുന്ന ചിത്രങ്ങളുടേതായി മുന്‍കൂട്ടി അറിയാന്‍ കഴിയുക സ്ക്രിപ്റ്റ് ഒക്കെ തന്നെ ആയിരിക്കും. പക്ഷെ ചിലപ്പോഴെങ്കിലും ആ കണക്കുകൂട്ടല്‍ തെറ്റും. അത്തരത്തില്‍ ഒരു അബദ്ധത്തെകുറിച്ച് ഇപ്പോള്‍ നടി അനുമോള്‍ തുറന്നു പറഞ്ഞിരിക്കുകയാണ്.
‘കണ്ണുക്കുള്ളെ’യിലൂടെ തമിഴ് സിനിമയിലൂടെ സിനിമയില്‍ എത്തി പി. ബാലചന്ദര്‍ സംവിധാനം ചെയ്ത ‘ഇവന് മേഘരൂപനി’ലൂടെ മലയാളത്തില്‍ എത്തിയ താരം ഒരു സിനിമയില്‍ സ്ക്രിപ്റ്റ് നോക്കി കയറിയിട്ട് പണി കിട്ടിയ അനുഭമാണ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തിന്റെ രണ്ടാം സ്കെഡ്യൂള്‍ ആയപ്പോഴേക്കും സ്ക്രിപ്റ്റില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവന്നു. കാരണം ചോദിച്ചപ്പോള്‍ സിനിമയെ നന്നാക്കാന്‍ വേണ്ടി എന്നാണ് മറുപടി കിട്ടിയത്. പിന്നെ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലല്ലോയെന്ന് താരം പറഞ്ഞു.
പിന്നീട് ആ ചിത്രത്തിനെ കുറിച്ച് ഏതെങ്കിലും അഭിമുഖത്തില്‍ ചോദിച്ചാല്‍ താന്‍ നിസ്സംഗയായി ഇരിക്കാറാണ് പതിവെന്നും താരം സൂചിപ്പിച്ചു.
