Entertainment

തന്റെ വസ്ത്രധാരണത്തെ വിമര്‍ശിക്കുന്നവര്‍ക്ക് തക്കതായ മറുപടി നല്‍കി നടി അനുമോള്‍

മുഖ്യമായും മലയാളം, തമിഴ് ചിത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രികരിക്കുന്ന തെന്നിന്ത്യന്‍ നടിയാണ് അനുമോള്‍. അനുമോളിന്റെ ഹിറ്റ് ചിത്രങ്ങളില്‍ ‘ചായില്യം’, ‘ഇവന്‍ മേഘരൂപന്‍’, ‘അകം’, ‘വെടിവഴിപാട്’, ‘ജമ്നാ പ്യാരി’ ഇവ ഉള്‍പ്പെടും. താരത്തിന്റേതായി മലയാളം സിനിമകളായ ‘പേരിനൊരാള്‍’, ‘പത്മിനി’, ‘താമര’, ‘ഉടമ്പടി’, ബംഗാളി ചിത്രം ‘വോക്കിങ്ങ് ഓവര്‍ വോട്ടര്‍’ എന്നീ ചിത്രങ്ങളുടെ ചിത്രീകരണം നടക്കുകയാണ്. അനുമോളിന്റേതായി ‘മൈസൂര്‍ 150 കിലോമീറ്റര്‍’ എന്ന മലയാള ചിത്രവും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.

തന്റെ വസ്ത്രധാരണത്തെ വിമര്‍ശിക്കുന്നവര്‍ക്ക് ഇപ്പോള്‍ നടി മറുപടി നല്‍കിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ ഒരു ചിത്രം പോസ്റ്റു ചെയ്തുകൊണ്ടാണ് അനു മറുപടി നല്‍കിയത്.

അനുമോളിന്റെ കുറിപ്പ് ഇങ്ങനെ :

‘എങ്ങനെ വസ്ത്രം ധരിക്കണമെന്ന് എന്നോട് പറയരുത്. തുറിച്ചു നോക്കരുതെന്ന് അവരോട് പറയൂ.’

പോസ്റ്റിന് താഴെ താരത്തെ വിമര്‍ശിച്ചും, പരിഹസിച്ചും നിരവധി കമെന്റുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്ത ചിത്രത്തിനു താഴെ മോശം കമെന്റുമായി എത്തിയ ആള്‍ക്ക് അനുമോള്‍ ചുട്ട മറുപടി നല്‍കിയിരുന്നു.

Most Popular

To Top