Entertainment

‘എന്നും എന്നെ കാത്ത് ഏട്ടന്‍ ചായക്കടയുടെ മുന്നില്‍ നില്‍ക്കുമായിരുന്നു. ഞാന്‍ ഇഷ്ടമല്ലെന്ന് പറഞ്ഞപ്പോള്‍ …’ – അനു സിത്താര

അനു സിത്താര വിവാഹ ശേഷം അഭിനയത്തിലേക്ക് എത്തിയ താരമാണ്. അനു മലയാളി പ്രേക്ഷകരുടെ ഇടയില്‍ തന്റേതായ ഒരു ഇടം ചുരുങ്ങിയ സമയം കൊണ്ടാണ് കണ്ടെത്തിയത്. നടി ശാലീനതയുടെ പര്യായമാണെങ്കിലും വേറിട്ട മോഡേണ്‍ വേഷങ്ങളിലും തിളങ്ങിയിട്ടുണ്ട്. യുവനടന്‍ ഉണ്ണി മുകുന്ദന്‍ നടിയെ വിശേഷിപ്പിച്ചിട്ടുള്ളത് മലയാള സിനിമയില്‍ ഏറെ ഭംഗിയുള്ള നടി എന്നാണ്. വിവാഹ ശേഷം അഭിനയത്തിലേക്ക് പ്രവേശിച്ച നടിയായതുകൊണ്ടുതന്നെ അവരുടെ വിവാഹവിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്കും ആഗ്രഹമുണ്ട്. അനു സിത്താര 2015ല്‍ ആണ് ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ പ്രണയിച്ചു വിവാഹം കഴിക്കുന്നത്.

‘വെറും വീട്ടമ്മയായി ജീവിക്കേണ്ട എന്നെ അഭിനയ ലോകത്തിലേക്ക് എത്തിച്ചത് വിഷ്ണുവേട്ടനാണ്.’ അനു പറഞ്ഞു. സാമൂഹിക മാധ്യമങ്ങളില്‍ തങ്ങളുടെ പ്രണയത്തെ കുറിച്ചു അനു തുറന്നു പറഞ്ഞത് വീണ്ടും വൈറലാവുകയാണ്.

അനു സിത്താരയുടെ വാക്കുകളിലേക്ക്, ‘ഞാന്‍ പ്ലസ് ടൂവിന് പഠിക്കുമ്പോഴാണ് വിഷ്ണുവേട്ടനെ ആദ്യമായി ശ്രദ്ധിക്കുന്നത്. സ്കൂളില്‍ നിന്നും മടങ്ങുന്ന എന്നെയും കാത്ത് പതിവായി ചായക്കുടയുടെ മുന്നില്‍ അദ്ദേഹം കാത്തിരിക്കുമായിരുന്നു. ആ പ്രദേശത്തുള്ളവര്‍ക്ക് എന്റെ കുടുംബത്തെ നന്നായി അറിയാം. പ്രത്യേകിച്ച് അച്ഛനെ. എന്നാല്‍ വിഷ്ണുവേട്ടന്‍ ഒരിക്കലും എന്റെ അടുത്ത് വരുകയോ ശല്യപ്പെടുത്തുകയോ സംസാരിക്കുകയോ ചെയ്തിട്ടുമില്ല. പക്ഷെ ആളുകള്‍ ഈ ചെറുപ്പക്കാരനെ ശ്രദ്ധിക്കാന്‍ തുടങ്ങിയെന്ന് എനിക്ക് മനസ്സിലായി. കാരണം, എല്ലാ ദിവസവും അദ്ദേഹം എന്നെയും കാത്ത് ഇങ്ങനെ നില്‍ക്കുകയാണ്. ഇതിന്റെ പ്രത്യാഘാതം എന്താണെന്ന് കൃത്യമായി അറിയാവുന്നതുകൊണ്ട് അമ്മയുടെ മൊബൈല്‍ മേടിച്ച് അദ്ദേഹത്തോട് എന്റെ ഇഷ്ടക്കേട് അറിയിച്ചു. എന്നെ കാത്ത് നില്‍ക്കരുതെന്നും ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയാല്‍ വീട്ടില്‍ വലിയ പ്രശ്നമാകുമെന്നും ഞാന്‍ പറഞ്ഞു. എന്നാല്‍ എന്റെ ആവശ്യം വിഷ്ണുവേട്ടന്‍ നിരാകരിക്കും എന്നാണ് കരുതിയത്. പക്ഷെ അടുത്ത ദിവസം മുതല്‍ അദ്ദേഹത്തെ അവിടെ എങ്ങും കാണാന്‍ ആയില്ല. അത് എന്നില്‍ വലിയ ഉത്കണ്ഠ ഉളവാക്കി. ആ ആകാംക്ഷയില്‍ ഞാന്‍ അദ്ദേഹത്തെ വിളിക്കുകയും ചെയ്തു. എന്റെ വാക്കുകളെ വിലമതിക്കുന്ന വിഷ്ണുവേട്ടന്റെ ഗുണമാണ് എന്നെ ആദ്യം ആകര്‍ഷിച്ചത്. വിഷ്ണുവേട്ടന്‍ ഇല്ലാത്ത ഒരു ജീവിതം ആയിരുന്നെങ്കില്‍ സാധാരണ ജോലി ചെയ്തോ വീട്ടമ്മയായോ ഒതുങ്ങി പോകുമായിരുന്നു.’

അനു സിത്താര എന്ന താരം അഭിനയ ലോകത്തിലേക്ക് എത്തുന്നത് 2013ല്‍ പുറത്തിറങ്ങിയ ‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെയാണ്. സര്‍ക്കാര്‍ ജീവനക്കാരനും നാടകപ്രവര്‍ത്തകനുമായ അബ്ദുള്‍ സലാമിന്റെയും നര്‍ത്തകിയായ രേണുകയുടെയും മകളായി അനു വയനാട്ടില്‍ ജനിച്ചു. അനു എട്ടാം ക്ലാസ്സ് മുതല്‍ കലാമണ്ഡലത്തില്‍ ചേര്‍ന്ന് മോഹിനിയാട്ടം അഭ്യസിച്ചു. അനു സിത്താര അഭിനേതാവിനൊപ്പം മികച്ച നര്‍ത്തകി കൂടിയാണ്. അനു സിത്താര വിവാഹ ശേഷം സിനിമയില്‍ ശോഭിച്ച, നായിക നിരയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തുകൊണ്ട് ഇരിക്കുന്ന താരമാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top