Entertainment

വിഷ്ണു വാങ്ങിയ എയര്‍ഗണ്ണുമായി അനു സിത്താര. പക്ഷെ, പണി പാളി ; വീഡിയോ വൈറല്‍

മലയാളത്തിന്റെ പ്രിയതാരമാണ് അനു സിത്താര. തന്റെ ‘ഏദന്‍തോട്ടത്തെ’ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് താരം. വീടിന്റെ മുറ്റവും കുളവും അതിലെ ചെടികളുമൊക്കെ അനുവിന്റെ ഭര്‍ത്താവ് വിഷ്ണുവാണ് ക്യാമറയില്‍ പകര്‍ത്തിയത്.

ഓറഞ്ച് മുതല്‍ അമ്പഴങ്ങ വരെയുള്ള ഫലങ്ങളും പച്ചക്കറി തോട്ടവും ഒക്കെ വീഡിയോയില്‍ കാണാം.

തോട്ടത്തിനൊപ്പം വിഷ്ണു വാങ്ങിയ എയന്‍ഗണ്‍ കൂടി താരം പരിചയപ്പെടുത്തി. എന്നാല്‍, എയര്‍ഗണ്‍ താരം സ്വയം ലോഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും, പണി പാളി. വെടിയുണ്ട തോക്കില്‍ ഇട്ട് ലോഡ് ചെയ്യാന്‍ നോക്കിയിട്ടൊന്നും സംഗതി ശരിയാകുന്നില്ല.

അവസാനം താരം എയര്‍ഗണ്‍ വിഷ്ണുവിന് തിരികെ ഏല്‍പ്പിക്കുകയും, വിഷ്ണു ലോഡ് ചെയ്‌ത് നല്‍കുന്ന എയര്‍ഗണ്‍ വെച്ച് അനു ഷൂട്ട് ചെയ്യുകയും ചെയ്തു.

അനു സിത്താരയുടേതായി അവസാനം റിലീസായ ചിത്രം ‘മാമാങ്കം’ ആണ്.

Most Popular

To Top