അനു ഇമ്മാനുവല്‍ എന്ന താരം ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന നിവിന്‍ പോളി ചിത്രത്തിലാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. താരം ആദ്യമായി അഭിനയിച്ച ചിത്രം ‘സ്വപ്നസഞ്ചാരി’ എന്ന ജയറാം ചിത്രമാണ്.

മലയാളത്തില്‍ നിന്ന് തമിഴിലും തെലുങ്കിലും ചേക്കേറിയ താരം കൈ നിറയെ ചിത്രങ്ങളുമായി സിനിമയില്‍ സജീവമാണ്. ഇതിന് വഴിത്തിരിവായത് താരം നായികയായി അഭിനയിച്ച ‘ആക്ഷന്‍ ഹീറോ ബിജു’വെന്ന ചിത്രം തന്നെയാണ്. താരം സിനിമയ്ക്ക് അകത്തുള്ള വിശേഷങ്ങള്‍ മാത്രമല്ല പുറത്തുള്ള വിശേഷങ്ങള്‍ പങ്കുവെക്കാനും തത്പരയാണ്.

താരത്തിന് ഉള്ളത് വിവാഹം ചെയ്യുന്നുണ്ടെങ്കില്‍ ജീവിതത്തിലെ ഏറ്റവും അടുത്ത സുഹൃത്തിനെ വിവാഹം ചെയ്യണം എന്ന അഭിപ്രായമാണ്. താരത്തിന്റെ ഇത്തരത്തിലുള്ള അഭിപ്രായം തുറന്നുപറഞ്ഞത് വിവാഹ സ്വപ്നങ്ങളെ കുറിച്ച് ചോദിച്ചപ്പോഴാണ്.

അനു ഇമ്മാനുവലിന്റെ വാക്കുകളിലേക്ക്, ‘വിവാഹം എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ട് തന്നെ പങ്കാളിയെ കണ്ടെത്തുന്നതിന് ധാരാളം സമയവും ക്ഷമയും ആവശ്യമാണ്.

നിങ്ങളുടെ ബെസ്റ്റ് ഫ്രെണ്ടിനെ കല്ല്യാണം കഴിക്കൂ എന്നുള്ള അഭിപ്രായമാണ് വിവാഹ കാര്യത്തില്‍ ആരെങ്കിലും ഉപദേശം ചോദിച്ചാല്‍ എനിക്ക് പറയാനുള്ളത്. കല്ല്യാണ കാര്യത്തില്‍ എനിക്ക് ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും കൊടുക്കാനുള്ള ഉപദേശവും ഇതു തന്നെയാണ്.’




