Recipes

‘മസാലയാണ് ഇതിന്റെ മേയിന്‍!’ ആനി സ്പെഷല്‍ മട്ടണ്‍ ചാപ്പ്സ് ; പാചകക്കുറിപ്പ്

മട്ടണ്‍ ചാപ്പ്സും അപ്പവും ബ്രെഡും എപ്പിക്ക് കോമ്പിനേഷനാണ്. ഈസ്റ്ററിന്റെ തലേന്ന് രാത്രി പാതിരാ കുര്‍ബാനയ്ക്ക് പോയി വന്നതിന് ശേഷം ഇത് കഴിച്ച് നോമ്പ് വീടുന്നത് പല ക്രിസ്ത്യാനികള്‍ക്കും ഒരു സുന്ദരമായ ഓര്‍മ്മയാണ്.

മട്ടണ്‍ ചാപ്പ്സിന്റെ ഗുട്ടന്‍സ് ഇരിക്കുന്നത് അതിന്റെ മസാല കൂട്ടിലാണ്. സൂക്ഷ്മമായി തയ്യാറാക്കിയ കൂട്ട് ചെറുതായി ചൂടാക്കി കറിയില്‍ ചേര്‍ക്കുന്നതിന് മുമ്പ് മാത്രം പൊടിച്ചെടുക്കുന്നതിലാണ് ചാപ്പ്സിന്റെ രുചി മുഴുവനും ഇരിക്കുന്നത്.

മട്ടണ്‍ ചാപ്പ്സ് പാചകക്കുറിപ്പ്

ചേരുവകള്‍

  1. മട്ടണ്‍ – അര കിലോ
  2. എണ്ണ – പാകത്തിന്
  3. സവാള – ഒരു വലുത്
  4. ഇഞ്ചി അരിഞ്ഞത് – ഒരു ചെറിയ സ്പൂണ്‍ വെളുത്തുള്ളി അരിഞ്ഞത് – ഒരു ചെറിയ സ്പൂണ്‍
  5. കറിവേപ്പില – പാകത്തിന്
  6. മുളകുപൊടി – രണ്ടു ചെറിയ സ്പൂണ്‍ മഞ്ഞള്‍പൊടി – കാല്‍ ചെറിയ സ്പൂണ്‍ കുരുമുളകുപൊടി – രണ്ട് ചെറിയ സ്പൂണ്‍
  7. വിനാഗിരി – ഒരു ചെറിയ സ്പൂണ്‍
  8. ഗരംമസാലപ്പൊടി (ഒരു ചെറിയ കഷ്ണം കറുവാപ്പട്ട, നാലു ഗ്രാമ്പൂ, നാല് ഏലയ്ക്ക, ഒരു ചെറിയ സ്പൂണ്‍ ജീരകം) ഇവ ചൂടാക്കി പൊടിച്ചെടുക്കുക. വെയിലത്തു വെച്ചും ചൂടാക്കാവുന്നതാണ്. അധികം പൊടിയണമെന്ന് നിര്‍ബന്ധമില്ല.

പാചകം ചെയ്യുന്ന വിധം

  1. ചേരുവകള്‍ എല്ലാം തയ്യാറാക്കി വെയ്ക്കുക.
  2. ചൂട് എണ്ണയില്‍ സവാള വഴറ്റുക.
  3. സവാള ബ്രൗണ്‍ നിറമാകുമ്പോള്‍ അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ചേര്‍ക്കുക.
  4. കറിവേപ്പില ചേര്‍ക്കുക.
  5. കഴുകിയ മട്ടണ്‍ ഇതിലേക്ക് ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക.
  6. ഇതിലേക്ക് മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ക്കുക.
  7. ഇതിലേക്ക് കുരുമുളകുപൊടി ചേര്‍ക്കുക.
  8. നന്നായി ഇവ ഇളക്കി യോജിപ്പിച്ചതിന് ശേഷം വിനാഗിരി ചേര്‍ക്കുക.
  9. തയ്യാറാക്കിയ ഗരംമസാലപ്പൊടി ഇതിലേക്ക് ചേര്‍ത്ത് വേവിക്കുക.
Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top